കുടുംബബന്ധങ്ങള്‍ക്ക് മാതൃകയാക്കണം
text_fieldsകുടുംബബന്ധങ്ങള്‍ എങ്ങനെയായിരിക്കണമെന്നാണ് രാമായണത്തിലൂടെ നമ്മെ പഠിപ്പിക്കുന്നത്. ജ്യേഷ്ഠത്തിയെ അമ്മയെപ്പോലെ കാണണമെന്നും അച്ഛനെ ബഹുമാനിക്കണമെന്നും ഭരണാധികാരികള്‍ എങ്ങനെയായിരിക്കണമെന്നുമൊക്കെ നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ രാമായണത്തിലൂടെ അറിയിച്ചിരുന്നു. അച്ഛെൻറ ശപഥമായിരുന്നല്ലോ രാമന് 14 വര്‍ഷം വനവാസത്തിനുപോകേണ്ടിവന്നത്. അച്ഛെൻറ വാക്ക് മനസാ സ്വീകരിച്ച്, ഒരെതിര്‍പ്പും പറയാതെ രാജ്യം ഉപേക്ഷിക്കുകയായിരുന്നു. രാജാവാകാനുള്ള എല്ലാ കാര്യങ്ങൾക്കും ഒരുങ്ങിയിരിക്കുമ്പോഴാണ് വനവാസത്തിന് പോകുന്നത്.
അതുപോലെ തന്നെ രാമന് രാജ്യം ഭരിച്ചിരുന്നത് ഒരു മാതൃകയാക്കണം. രാമരാജ്യം എന്നത് രാമെൻറ ഭരണത്തിനധിഷ്ഠിതമെന്നാണ്. പ്രജാഹിതമനുസരിച്ചായിരുന്നു. അതുകൊണ്ടുതന്നെയല്ലേ സീതയെ ഉപേക്ഷിക്കേണ്ടിവന്നത്. ഒരാളും ഭാര്യയെപോലും കുറ്റംപറയാന്‍ പാടില്ല. അത് ശരിയോ തെറ്റോ എന്നല്ല. ഇപ്പോള്‍ എന്തെല്ലാം കുറ്റംപറഞ്ഞാലും എത്ര തെറ്റുചെയ്താലും ഭരണത്തില്‍ തൂങ്ങിക്കിടക്കുന്ന അവസ്ഥയാണ്. ഇന്നത്തെ ലോകത്തിന് എല്ലാ മാതൃകകളും കാണിച്ചുകൊടുക്കുകയാണ് രാമായണം. ശരിക്കും അതിെൻറ ഉള്ളില്‍ അടങ്ങിയിരിക്കുന്ന തത്ത്വങ്ങള്‍ ജനങ്ങളിലേക്ക് വരുന്നില്ല.
ഒരു നോവലുവായിച്ചുപോകുന്നതുപോലെയൊന്നും രാമായണം വായിച്ചുപോകാനാകില്ല. യഥാർഥത്തില്‍ ബന്ധങ്ങളെക്കുറിച്ചാണ് രാമായണം നമ്മെ പഠിപ്പിക്കുന്നത്. ഇന്നിപ്പോള്‍ പീഡനങ്ങള്‍ നമ്മള് കേള്‍ക്കുമ്പോള്‍ ഒരാളെയും വിശ്വസിക്കാന്‍ പറ്റാത്ത സാഹചര്യമാണ്. അന്ന് സീതാദേവിയുടെ ആഭരണങ്ങള്‍ കാണിച്ചപ്പോള്‍ ദിവസവും കാലുവണങ്ങുന്ന ലക്ഷ്മണന് ജ്യേഷ്ഠത്തിയുടെ ആ ആഭരണം മനസ്സിലാക്കാന്‍ സാധിച്ചില്ല. കാലില്‍ കിടക്കുന്ന പാദസരം മാത്രമേ അദ്ദേഹം കണ്ടിട്ടുള്ളൂ. അത്രമാത്രം ബഹുമാനിച്ചിരുന്നു. രാമായണത്തിലെ ഒാരോന്നും വായിച്ച് നോക്കുമ്പോഴും ഇന്നത്തെ ലോകവുമായി തട്ടിച്ചുനോക്കാനാകില്ല. നമ്മുടെ കുടുംബബന്ധങ്ങള്‍ രാമായണത്തിലൂടെ മാതൃകയാക്കണം. കൂടാതെ, മന്ത്രിമാര്‍ പ്രജകളുടെ ഇഷ്ടമനുസരിച്ച് ഭരിക്കുന്നവരായിരിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.