ലൗ ജിഹാദ് ആരോപിച്ച് സാമുദായിക സൗഹാര്‍ദം തകര്‍ക്കാനുള്ള ശ്രമം തടയണമെന്ന് പൊതുപ്രവര്‍ത്തകര്‍
text_fieldsകോഴിക്കോട്: പ്രണയവുമായി ബന്ധപ്പെട്ട കേസില്‍ ഇസ്ലാം വിരുദ്ധ പ്രചാരണങ്ങള്‍ക്കായി ല ൗ ജിഹാദ് ആരോപണമുന്നയിച്ച് സാമുദായിക സൗഹാര്‍ദം തകര്‍ക്കാനുള്ള ശ്രമം തടയണമെന്ന് പ ൊതുപ്രവര്ത്തകര് സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. വര്‍ഷങ്ങള്‍ക്കു മുമ്പ് വാര്‍ത്തകള്‍ സൃഷ്ടിച്ച് മുസ്ലിം ഭീതി പരത്താന്‍ വ്യാപകമായി ലൗ ജിഹാദ് പ്രചാരണങ്ങള്‍ നടന്നിരുന്നു. എന്നാല്‍, കഴിഞ്ഞവര്‍ഷം ഹാദിയ കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ലൗ ജിഹാദ് ആരോപണങ്ങളുടെ യാഥാര്‍ഥ്യം അന്വേഷിക്കാന്‍ എന്‍.ഐ.എയോട് ആവശ്യപ്പെട്ടു.
അതിെൻറ അടിസ്ഥാനത്തില്‍ കേരളത്തിലെ 89 മിശ്രവിവാഹ കേസുകളിൽനിന്ന് പ്രത്യേകം തെരഞ്ഞെടുത്ത 11 കേസുകളില്‍ വിശദമായ അന്വേഷണങ്ങള്‍ക്ക് ശേഷം ലൗ ജിഹാദിന് ഒരു തെളിവുമില്ലെന്നും അത് ആരോപണമാണെന്നും എന്‍.ഐ.എ സുപ്രീംകോടതിയില്‍ പറഞ്ഞിരുന്നു. സമുദായങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന സൗഹാര്‍ദാന്തരീക്ഷം തകര്‍ക്കാനുള്ള ഇത്തരം ശ്രമങ്ങളെ സര്‍ക്കാറും പൊലീസും ഗൗരവത്തിലെടുത്ത് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും പ്രസ്താവനയിൽ ഒപ്പുവെച്ചവർ ആവശ്യപ്പെട്ടു.
ബി.ആര്.പി. ഭാസ്കര്‍, കെ.ഇ.എന്‍. കുഞ്ഞഹമ്മദ്, കെ.കെ. കൊച്ച്, ഒ. അബ്ദുറഹ്മാൻ, മുനവ്വറലി തങ്ങള്‍, എം.ഐ. അബ്ദുല്‍ അസീസ്, ഡോ. ഹുസൈന് മടവൂര്‍, ശൈഖ് മുഹമ്മദ് കാരകുന്ന്, ഓണംപിള്ളി മുഹമ്മദ് ഫൈസി, കെ.കെ. ബാബുരാജ്, പി. മുജീബുറഹ്മാന്‍, ഹമീദ് വാണിയമ്പലം, ടി.ടി. ശ്രീകുമാര്‍, പി.കെ. പോക്കര്, പി.കെ. ശശി, പി.കെ. പാറക്കടവ്, പി. സുരേന്ദ്രന്, ഡോ. അജയ് ശേഖര്‍, മുജീബ് റഹ്മാന് കിനാലൂര്‍, ഐ. ഗോപിനാഥ്, മൃദുല ഭവാനി, അനൂപ് വി.ആര്, സി.എല്‍. തോമസ്, മുസ്തഫ തന്‍വീര്‍, കടക്കല്‍ ജുനൈദ്, നഹാസ് മാള, ഷംസീര്‍ ഇബ്്റാഹിം, സാലിഹ് കോട്ടപ്പള്ളി, അഫീദ അഹ്മദ്, വസീം ആര്.എസ്. എന്നിവരാണ് പ്രസ്താവനയില്‍ ഒപ്പുവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.