അതിരപ്പിള്ളിയിൽ യുവതിയെ കരടി ആക്രമിച്ചു
text_fieldsഅതിരപ്പിള്ളി: കാട്ടിൽ തേൻ ശേഖരിക്കാൻ പോയ ആദിവാസി യുവതിയെ കരടി ആക്രമിച്ചു. വാഴച്ചാൽ കോളനിയിലെ ദിവാകരെൻറ ഭാര്യ സീതക്കാണ് (35) പരിക്കേറ്റത്. കാരന്തോട് മേഖലയിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. സീതയും ഭർത്താവ് ദിവാകരനും വനത്തിലൂടെ പോകുന്നതിനിടെ പാറയിടുക്കിൽനിന്ന് കരടി ചാടിവീണ് ആക്രമിക്കുകയായിരുന്നു. നിലത്തുവീണ സീതയുടെ ശരീരത്തിൽ കരടി കയറി നിന്ന് തലമുടി പിടിച്ചുപറിക്കുകയും കൈയിൽ കടിക്കുകയും ചെയ്തു.
ദിവാകരൻ കൈയിലുള്ള വെട്ടുകത്തികൊണ്ട് കരടിയെ ഓടിക്കുകയായിരുന്നു. സീതയെയും കൊണ്ട് 10 കിലോമീറ്റർ കാട്ടിലൂടെ സഞ്ചരിച്ച് പുളിയിലപ്പാറയിൽ എത്തിയ ശേഷം ആംബുലൻസിൽ ചാലക്കുടിയിലെ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.