പാലക്കാട് ബ്രൂവറി അനുവദിച്ചത് പുനഃപരിശോധിക്കണം –വി.എസ്
text_fieldsതിരുവനന്തപുരം: സംസ്ഥാന സർക്കാറിനെ വെട്ടിലാക്കിയ ബ്രൂവറി വിവാദത്തിൽ സർക്കാറിനെയും സി.പി.എമ്മിനെയും പ്രതിരോധത്തിലാക്കി ഭരണപരിഷ്കാര കമീഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദൻ. കുടിവെള്ളക്ഷാമം രൂക്ഷമായ എലപ്പുള്ളി പഞ്ചായത്തില്‍ ബിയറുല്പാദിപ്പിക്കാന് അനുമതി നല്കിയ നടപടി പുനഃപരിശോധിക്കണമെന്ന് മലമ്പുഴ എം.എൽ.എ കൂടിയായ വി.എസ് ആവശ്യപ്പെട്ടു.
ജലചൂഷണം നടത്തുന്ന കമ്പനികളെ ഇനിയും ഈ പ്രദേശത്ത് പ്രവര്‍ത്തിക്കാന്‍ അനുവദിക്കാനാവില്ല. ഭൂഗര്‍ഭജലവകുപ്പ് അത്യാസന്നമേഖലയായി പ്രഖ്യാപിച്ചിടത്താണ് വന്‍തോതില്‍ ജലചൂഷണം നടത്തി മാത്രം പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ബിയര്‍ കമ്പനിക്ക് അനുമതി നല്‍കിയത് എന്നത് ആശങ്കജനകമാണ്. പെപ്സി, കൊക്കക്കോള കമ്പനികള്‍ക്കെതിരെ നിരന്തര പോരാട്ടം നടത്തേണ്ടിവന്ന ജനങ്ങളെ ഇനിയും കഷ്ടപ്പെടുത്തരുതെന്നും അദ്ദേഹം പ്രസ്താവിച്ചു.
ബ്രൂവറി അനുവദിച്ചതിന് എതിരെ എലപ്പുള്ളി പഞ്ചായത്തിൽ ജനങ്ങളിൽനിന്ന് കടുത്ത എതിർപ്പ് ഉയരുകയാണ്. പ്രതിവർഷം അഞ്ച് കോടി ലിറ്റർ ബിയർ ഉൽപാദിപ്പിക്കാനുള്ള അനുമതിയാണ് അേപ്പാളോ ഡിസ്റ്റിലറീസ് ആൻഡ് ബ്രൂവറീസിന് നൽകിയത്. പഠനം നടത്താതെ ജലചൂഷണത്തിന് ഇടയാക്കും വിധമുള്ള തീരുമാനത്തിെനതിരായ ജനങ്ങളുടെ രോഷത്തിന് ഒപ്പം നിൽക്കണമെന്ന നിലപാടാണ് പ്രാദേശിക സി.പി.എം അണികളിലുള്ളത്.
സംസ്ഥാന നേതൃത്വം നിലപാട് വ്യക്തമാക്കുമെന്ന് കാരാട്ട്
കൊച്ചി: ബ്രൂവറി വിവാദത്തില്‍ സംസ്ഥാന നേതൃത്വം നിലപാട് വ്യക്തമാക്കുമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ബ്രൂവറി അനുവദിക്കുന്നതില്‍ സര്‍ക്കാര്‍ അനാവശ്യ ഇടപെടൽ നടത്തിയിട്ടില്ല. പുതുതായി മൂന്ന് ബ്രൂവറികളും ഡിസ്റ്റിലറിയും അനുവദിച്ചതില്‍ ചട്ടലംഘനം നടന്നിട്ടില്ലെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന് വ്യക്തമാക്കിയിരുന്നു.
വിഷയത്തില്‍ വ്യവസായ വകുപ്പുമായി ഭിന്നതയില്ല. പ്രതിപക്ഷം അനാവശ്യവിവാദങ്ങള്‍ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.