മകളെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തു; ഗൃഹനാഥന്റെ മരണം മർദനത്തിലുള്ള വിഷമത്തിലെന്ന് കുടുംബം
text_fieldsഅഞ്ചൽ: മകളെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിന് മദ്യപാനികൾ മർദിച്ചവശനാക്കിയതിലുള്ള മനോവിഷമം കാരണമാണ് ആയൂർ പെരുങ്ങള്ളൂർ പെരുവറത്ത് വീട്ടിൽ അജയകുമാർ (47) ആത്മഹത്യ ചെയ്തെന്ന് കാട്ടി ഭാര്യ ചടയമംഗലം പൊലീസിൽ പരാതി നൽകി. കഴിഞ്ഞ ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം.
പ്ലസ് വൺ വിദ്യാർഥിനിയായ മകളുമായി വീട്ടിലേക്ക് നടന്നുവരുന്ന വഴിയിൽ നാലുപേരടങ്ങുന്ന മദ്യപസംഘം മകളെ അസഭ്യം പറഞ്ഞു. മകളെ വീട്ടിലെത്തിച്ച ശേഷം തിരികെപ്പോയ അജയകുമാറും മദ്യപാനികളും തമ്മിൽ വാക്കേറ്റമുണ്ടാകുകയും മദ്യപാനികൾ അജയകുമാറിനെ ക്രൂരമായി മർദിക്കുകയും ചെയ്തു.
പ്ലസ് വൺ വിദ്യാർഥിനിയായ മകളെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത അജയകുമാറും മദ്യപാനികളും തമ്മിൽ വാക്കേറ്റമുണ്ടാകുകയും മദ്യപാനികൾ അജയകുമാറിനെ ക്രൂരമായി മർദിച്ചവശനാക്കുകയും ചെയ്തു. മുഖത്തും കണ്ണിനും സാരമായി പരിക്കേറ്റു. ഇതിനെത്തുടർന്നുള്ള മനോവിഷമത്തിൽ വീട്ടിൽ കഴിഞ്ഞു വന്ന അജയകുമാറിനെ പിറ്റേ ദിവസം രാത്രി ഒമ്പതോടെയാണ് വീടിന്റെ പിന്നാമ്പുറത്ത് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ഈ വിവരങ്ങൾ കാട്ടി ഭാര്യ ചടയമംഗലം പൊലീസിൽ പരാതി നൽകിയെങ്കിലും രണ്ടു ദിവസം പിന്നിട്ടിട്ടും കാര്യമായ അന്വേഷണം നടത്തുന്നില്ലെന്ന് കുടുംബം ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.