ആനകൾക്ക് മർദനം: പാപ്പാന്മാർക്ക് വീഴ്ചയില്ലെന്ന് ദേവസ്വം
text_fieldsവിയ്യൂർ മണലാർകാവ് ക്ഷേത്രത്തിലെ കാവടി ആഘോഷത്തിന് ശേഷം ചുട്ടുപഴുത്ത റോഡിലൂടെ
നടത്തികൊണ്ടു പോകുന്ന ആന. നാട്ടാന പരിപാലന നിയമങ്ങൾ കർക്കശമാണെങ്കിലും
അവ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ നടപടികളില്ലാത്ത അവസ്ഥയാണ്
നിലവിൽ
ഗുരുവായൂർ: കൃഷ്ണ, ജൂനിയർ കേശവൻ എന്നീ ആനകൾക്ക് മർദനമേൽക്കുന്ന ദൃശ്യം സംബന്ധിച്ച വിവാദത്തിൽ പാപ്പാന്മാർക്ക് വീഴ്ചയില്ലെന്ന് റിപ്പോർട്ട്. ദേവസ്വം ജീവധനം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്ററാണ് ദേവസ്വം ഭരണസമിതിക്ക് റിപ്പോർട്ട് നൽകിയത്. ഭരണ സമിതി റിപ്പോർട്ട് ചർച്ച ചെയ്ത് ഹൈകോടതിക്ക് കൈമാറും.
ദൃശ്യങ്ങൾ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഹൈകോടതി ദേവസ്വത്തോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ ആറ് പാപ്പാന്മാർക്കെതിരെ വനം വകുപ്പ് കേസെടുത്തിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.