ആദിവാസി, പട്ടികജാതി ഫണ്ട് ചെലവഴിച്ചില്ലെങ്കിൽ ഉദ്യോഗസ്ഥർക്ക് തടവ്; നിയമം ഉടൻ
text_fieldsകോട്ടയം: ആദിവാസി, പട്ടികജാതി ഫണ്ടുകൾ ചെലവഴിക്കുന്നതിൽ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥർക്ക് തടവുശിക്ഷയടക്കം ലഭിക്കുന്ന വിധത്തിൽ നിയമം വരുന്നു. ഫണ്ടുകളിലെ തിരിമറികൾ അവസാനിപ്പിക്കാനും കാര്യക്ഷമമായ ചെലവഴിക്കൽ ഉറപ്പുവരുത്താനുമാണ് പട്ടികജാതി-വർഗ വകുപ്പിെൻറ നിയമനിർമാണം. സംവരണം ഉറപ്പാക്കാനും അട്ടിമറി തടയാനും ആവശ്യമായ വ്യവസ്ഥകളും ഇതിലുണ്ടാകും.
ആദിവാസികൾക്കടക്കം അനുവദിക്കുന്ന ഫണ്ടിൽ കോടികൾ ലാപ്സാകുേമ്പാഴും കാര്യമായ നടപടിക്ക് കഴിയാത്തതും നിയമം കൊണ്ടുവരാൻ സർക്കാറിനെ പ്രേരിപ്പിച്ചു. ആദിവാസി ഫണ്ട് തിരിമറി നടത്തുന്നവർക്ക് കടുത്ത ശിക്ഷക്കും കരട് ബില്ലിൽ വ്യവസ്ഥയുണ്ടാകും. ഏറ്റവും വേഗം ബിൽ നിയമസഭയിൽ അവതരിപ്പിച്ച് നിയമമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി എ.കെ. ബാലൻ ‘മാധ്യമ’ത്തോട് പറഞ്ഞു. പട്ടികജാതി-വർഗ ക്ഷേമഫണ്ടുകളിൽ നല്ലൊരുശതമാനം വിവിധ വകുപ്പുകൾക്ക് കൈമാറുകയാണ് ചെയ്യുന്നത്. എന്നാൽ, വകുപ്പുകളൊന്നും ഇൗ തുക ചെലവഴിക്കാൻ താൽപര്യം കാട്ടാറില്ല. പലപ്പോഴും ലാപ്സാകുന്നുമുണ്ട്. പുതിയ നിയമത്തിൽ ശിക്ഷാനടപടി വരുന്നതോടെ ഉദ്യോഗസ്ഥതലത്തിലടക്കം ഫണ്ട് ഉപയോഗവും വിനിയോഗവും കാര്യക്ഷമാക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. സംവരണ തസ്തികകൾ നിശ്ചിത കാലപരിധിക്കുള്ളിൽ നികത്തണമെന്നതടക്കം വ്യവസ്ഥകളും നിയമത്തിലുണ്ടാകും.
കഴിഞ്ഞവർഷം പട്ടികജാതി-വർഗ ക്ഷേമത്തിനായി പഞ്ചായത്തുകൾക്ക് അനുവദിച്ച തുകയിൽ 65 ശതമാനം മാത്രമാണ് ചെലവഴിച്ചത്. മറ്റു പല വകുപ്പുകളിലും 50 ശതമാനത്തിൽ താഴെയാണിത്. അതേസമയം, വകുപ്പ് സ്വന്തം നിലയിൽ 90 ശതമാനം ഫണ്ടും ചെലവഴിച്ചു. സ്വന്തം നിലയിൽ ഉപയോഗിക്കുന്നതിെൻറ പലമടങ്ങ് തുക മറ്റു വകുപ്പുകളിലേക്ക് കൈമാറുകയാണ് ചെയ്യുന്നത്. ഇതിൽ മേൽനോട്ടത്തിന് അവസരമില്ലാത്തതിനാലാണ് തുക വിനിയോഗിക്കലിൽ സമഗ്രനിയമം എന്ന ആശയം വകുപ്പ് മുന്നോട്ടുവെച്ചത്.
അദിവാസി മേഖലകളിലടകം കോടികൾ ചെലവഴിച്ചിട്ടും അടിസ്ഥാനസൗകര്യങ്ങളിലോ ജീവിത നിലവാരത്തിലോ കാര്യമായ മെച്ചമുണ്ടാക്കാനായില്ലെന്ന് വ്യാപക പരാതിയുണ്ടായിരുന്നു. മറ്റു ഫണ്ടുകളുമായി താരതമ്യം ചെയ്യുേമ്പാൾ എസ്.സി/എസ്.ടി ഫണ്ട് വിനിയോഗം കാര്യക്ഷമമായി നടക്കുന്നില്ലെന്നും കണ്ടെത്തിയിരുന്നു.നേരേത്ത, അട്ടപ്പാടിയിലെ ആദിവാസി വിഭാഗങ്ങൾക്കായി അനുവദിച്ച സർക്കാർ ഫണ്ടുകൾ ദുരുപയോഗം ചെയ്തതിെനക്കുറിച്ച് വിജിലൻസ് അേന്വഷണം തുടങ്ങിയിരുന്നു. കഴിഞ്ഞ പത്തുവർഷത്തെ ഫണ്ട് തിരിമറിയെക്കുറിച്ചാണ് അന്വേഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.