ബ്യൂട്ടിപാർലർ ഉടമ ചിറ്റാർഡാമിൽ മുങ്ങി മരിച്ച നിലയിൽ
text_fieldsകുലശേഖരം: ബ്യൂട്ടിപാർലർ ഉടമയെ ചിറ്റാർഡാമിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആര്യനാട് മേലെക്കര പുത്തൻവീട്ടിൽ സനൽകുമാറിന്റെ മകൻ സനീഷ്(28) ആണ് മരിച്ചത്.
കാട്ടാക്കടയിൽ ബ്യൂട്ടിപാർലർ നടത്തുന്ന സനീഷിനെ ഇക്കഴിഞ്ഞ ബുധനാഴ്ച മുതൽ കാണാനില്ലെന്ന് വീട്ടുകാർ ആര്യനാട് പൊലീസിൽ പരാതി നൽകിയിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
സനീഷിൻ്റെ കാർ നെട്ട ഭാഗത്ത് ഒരു ലോഡ്ജിന് സമീപം കണ്ടെത്തിയിരുന്നു. സഹോദരൻ രാഹുൽ ലോഡ്ജിൽ വിവരം തിരക്കിയപ്പോൾ സനീഷ് മുറി എടുത്തിരുന്നുവെന്നും രണ്ട് ദിവസമായി കാണാനില്ല എന്നും വിവരം ലഭിച്ചു. തുടർന്ന് കടയാലുമൂട് പൊലീസിൽ വിവരം അറിയിച്ചു. അതിനിടയിലാണ് ചിറ്റാർഡാമിൽ മൃതദേഹം കണ്ടെത്തിയത്.
തുടർന്ന് കുലശേഖരം അഗ്നിശമന സേന വിഭാഗവും പൊലീസും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് ആശാരിപള്ളം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. ആത്മഹത്യയായിരിക്കാം എന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. വിശദമായ അന്വേഷണത്തിന് ശേഷമേ യഥാർത്ഥ വിവരം അറിയാൻ കഴിയൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.