ബ്യൂട്ടി പാർലർ വെടിവെപ്പ്: രവി പൂജാരിക്കെതിരെ കുറ്റപത്രം തയാറായി
text_fieldsകൊച്ചി: ബ്യൂട്ടി പാർലർ വെടിെവപ്പ് കേസിൽ അധോലോക കുറ്റവാളി രവി പൂജാരിക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം തയാറായി. സെനഗലിൽ പിടിയിലായ പ്രതിയെ കൊച്ചിയിെലത്തിക്കുന്നതിന് മുന്നോടിയായാണ് മറ്റാരെയും പരാമർശിക്കാതെ ക്രൈംബ്രാഞ്ച് വേഗത്തിൽ കുറ്റപത്രം തയാറാക്കിയത്. ഭീഷണിക്കോളുകൾ എത്തിയതിെൻറ അടിസ്ഥാനത്തിൽ ആദ്യ കുറ്റപത്രമാവും ഇപ്പോൾ സമർപ്പിക്കുക. രവി പൂജാരിയെ ചോദ്യംചെയ്യലിന് വിട്ടുകിട്ടിയ ശേഷമാവും മറ്റ് കാര്യങ്ങളിലേക്ക് അന്വേഷണം നീങ്ങുക. ബ്യൂട്ടി പാർലറിനുനേരെ വെടിയുതിർത്ത രണ്ടുപേരെ ഇനിയും കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ തിരിച്ചറിഞ്ഞ രവി പൂജാരി മാത്രമാവും ആസൂത്രകനെന്ന നിലയിൽ ആദ്യകുറ്റപത്രത്തിൽ ഉണ്ടാവുക. ചൊവ്വാഴ്ച കുറ്റപത്രം കോടതിയിൽ സമർപ്പിച്ചേക്കും.
കഴിഞ്ഞ ഡിസംബർ 15നാണ് നടി ലീന മരിയ പോളിെൻറ ഉടമസ്ഥതയിലുള്ള പനമ്പിള്ളിനഗറിലെ ‘ നെയിൽ ആർട്ടിസ്ട്രി’ ബ്യൂട്ടിപാർലറിനുനേരെ അജ്ഞാതരായ രണ്ടുപേർ വെടിയുതിർത്തത്. ഇവരെ കണ്ടെത്താൻ പല ശ്രമവും നടത്തിയെങ്കിലും വിജയിച്ചില്ല. ഇതിനിടെ, രവി പൂജാരി 25 കോടി രൂപ ആവശ്യപ്പെട്ട് ലീന മരിയ പോളിനെ ബന്ധപ്പെട്ടിരുന്നു. ഒരു സ്വകാര്യ ചാനലിലേക്കും പൂജാരിയുടെ കോൾ എത്തിയിരുന്നു. ഇതിനുശേഷമാണ് ഇയാൾ സെനഗലിൽ പിടിയിലായതായി സ്ഥിരീകരിച്ചത്.
മുംബൈ അധോലോകവുമായി ബന്ധപ്പെട്ട ഏതാനുംപേർ കൂടി കേസിലുൾപ്പെട്ടതായി ക്രൈംബ്രാഞ്ചിന് വിവരമുണ്ടെങ്കിലും കേസിൽ ആരും ഇതുവരെ അറസ്റ്റിലാവാത്തതിനാൽ അന്വേഷണം നിശ്ചലാവസ്ഥയിലാണ്. ഇൗ സാഹചര്യത്തിലാണ് രവി പൂജാരിയെ എങ്ങനെയും കൊച്ചിയിലെത്തിച്ച് കേസിെൻറ ചുരുളഴിക്കാനുള്ള വഴികൾ ക്രൈംബ്രാഞ്ച് തേടുന്നത്. തൃക്കാക്കര അസിസ്റ്റൻറ് കമീഷണറായിരുന്ന പി.പി. ഷംസിെൻറ നേതൃത്വത്തിൽ പൊലീസും ൈക്രംബ്രാഞ്ചും സംയുക്തമായാണ് അന്വേഷണം നടത്തിയിരുന്നത്. പി.പി. ഷംസ് സ്ഥലംമാറിയതിനെത്തുടർന്ന് ഇപ്പോൾ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ജോസി ചെറിയാെൻറ നേതൃത്വത്തിലാണ് അന്വേഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.