മന്ത്രിമാർക്ക് ഔദ്യോഗിക വാഹനമായി; രണ്ടാം നമ്പറിൽ കെ. രാജൻ, വീണക്ക് 20
text_fieldsതിരുവനന്തപുരം: സത്യപ്രതിജ്ഞ കഴിഞ്ഞെത്തിയ മന്ത്രിമാർക്ക് ഒൗദ്യോഗികവാഹനങ്ങളും തയാർ. 19 ഇന്നോവ ക്രിസ്റ്റയും രണ്ട് ഇന്നോവയുമാണ് മന്ത്രിമാര്‍ക്ക് സജ്ജമാക്കിയത്. എല്ലാവര്‍ക്കും ഇന്നോവ ക്രിസ്റ്റ തന്നെ നല്‍കാനാണ് ടൂറിസംവകുപ്പ് തീരുമാനം. 19 പേര്‍ക്കും പുതിയ മോഡൽ. രണ്ടുപേര്‍ക്ക് പഴയ മോഡലും. പുതിയ ക്രിസ്റ്റ വരുന്നമുറക്ക് ഇതും മാറ്റിനല്‍കും.
പൊതുഭരണവകുപ്പാണ് മന്ത്രിമാരുടെ വാഹനങ്ങൾ തയാറാക്കുന്നത്. സത്യപ്രതിജ്ഞ വേദിക്കരികിൽതന്നെ ഇവ നിരന്നിരുന്നു. കഴിഞ്ഞതവണ കടകംപള്ളി സുരേന്ദ്രന്‍ ഉള്‍പ്പെടെ മൂന്ന് മന്ത്രിമാര്‍ ആള്‍ട്ടിസ് കാര്‍ ഉപയോഗിച്ചിരുന്നു. ഇവ ഇനി ടൂറിസം വകുപ്പിെൻറ ആവശ്യങ്ങള്‍ക്കാകും ഉപയോഗിക്കുക. കഴിഞ്ഞ മന്ത്രിസഭയിലെ മുഴുവന്‍ മന്ത്രിമാരും ഔദ്യോഗിക വാഹനങ്ങള്‍ 17ഒാടെ തന്നെ തിരിച്ചേല്‍പിച്ചിരുന്നു.
മന്ത്രിമാരും വാഹനത്തിെൻറ താൽക്കാലിക നമ്പറും:
മുഖ്യമന്ത്രി-1
കെ. രാജൻ-2
റോഷി അഗസ്റ്റിൻ-3
എ.കെ. ശശീന്ദ്രൻ-4
വി. ശിവൻകുട്ടി-5
കെ. രാധാകൃഷ്ണൻ-6
അഹമ്മദ് ദേവർകോവിൽ-7
എം.വി. ഗോവിന്ദൻ-8
ആൻറണി രാജു-9
കെ.എൻ. ബാലഗോപാൽ-10
പി. രാജീവ്-11
വി.എൻ. വാസവൻ-12
ജി.ആർ. അനിൽ-13
പി. പ്രസാദ്-14
മുഹമ്മദ് റിയാസ്-25
സജി ചെറിയാൻ-16
കെ. കൃഷ്ണൻകുട്ടി-15
വി. അബ്ദുറഹ്മാൻ-81
ജെ. ചിഞ്ചുറാണി-22
ആർ. ബിന്ദു-19
വീണ ജോർജ്-20
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.