സ്വപ്നക്ക് കട്ടിൽ; സന്ദീപിന് സൗകര്യം കുറഞ്ഞു
text_fieldsതിരുവനന്തപുരം: തിരുവനന്തപുരത്തെ ജയിലിലേക്ക് മാറ്റപ്പെട്ട സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് കിടക്കാൻ കട്ടിൽ. മറ്റൊരു പ്രതി സന്ദീപ് നായർക്ക് സൗകര്യങ്ങൾ കുറഞ്ഞു. സന്ദീപിന് കട്ടിലില്ലെന്ന് മാത്രമല്ല, സന്ദര്‍ശകരെ കാണാനുള്ള അവസരവും കുറഞ്ഞു. കോഫെപോസ ചുമത്തിയതിനെ തുടർന്നാണ് ഇരുവരെയും കഴിഞ്ഞദിവസം തിരുവനന്തപുരത്തെ ജയിലുകളിലേക്ക് മാറ്റിയത്.
അധികാരകേന്ദ്രമായിരുന്ന യു.എ.ഇ കോണ്‍സുലേറ്റിെൻറ മണക്കാട്ടുള്ള ഓഫിസില്‍നിന്ന് വിളിപ്പാടകലെയുള്ള അട്ടക്കുളങ്ങര വനിത ജയിലിലാണ് സ്വപ്നയുടെ ഇപ്പോഴത്തെ വാസം. ഇൗ ജയിലില്‍ ആകെ 35 തടവുകാരേയുള്ളൂ. എല്ലാ തടവുകാര്‍ക്കും കട്ടിലുമുണ്ട്. കോഫെപോസ ചുമത്തപ്പെട്ട ഇവിടത്തെ ഏക തടവുകാരിയും സ്വപ്നയാണ്.
2019ൽ തിരുവനന്തപുരം വിമാനത്താവളം വഴി 25 കി.ഗ്രാം സ്വര്‍ണം കടത്തിയ കേസിലെ പ്രതിയായിരുന്ന സെറീന ഷാജിയായിരുന്നു ഇതിനുമുമ്പ് ഇൗ ജയിലിലെ കോഫെപോസ തടവുകാരി. സോളാര്‍ കേസിലെ പ്രതി സരിത എസ്. നായരും ദീര്‍ഘകാലം ഇവിടെയാണ് കഴിഞ്ഞത്.
സന്ദീപ് നായരെ പാർപ്പിച്ച പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ സ്ഥിതി നേരെ മറിച്ചാണ്. ഇവിടെ തടവുകാരുടെ എണ്ണം കൂടുതലാണ്. അതുകൊണ്ട് കട്ടിലെന്നല്ല, അധിക സൗകര്യങ്ങളൊന്നും തന്നെ ലഭിക്കില്ല.
കോഫെപോസ ചുമത്തപ്പെട്ടവര്‍ക്ക് ഫോണ്‍വിളിക്കും സന്ദര്‍ശകരെ കാണാനും നിയന്ത്രണമുണ്ട്. ആഴ്ചയില്‍ ഒരിക്കല്‍ മാത്രമേ സന്ദര്‍ശകരെ അനുവദിക്കൂ. അതും ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മാത്രം.ഇൗ നിയമം ചുമത്തുന്നതിനുമുമ്പ് വിയ്യൂരിലെ ജയിലിൽ ആഴ്ചയില്‍ രണ്ടുമൂന്ന് തവണയെങ്കിലും സന്ദര്‍ശകരെ കാണാൻ അവസരമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.