ബീമാപള്ളി ഉറൂസ് മൂന്നുമുതല്‍ 13 വരെ; നഗരസഭാ പരിധിയില്‍ ചൊവ്വാഴ്ച അവധി
text_fieldsതിരുവനന്തപുരം: ബീമാപള്ളി ദർഗ്ഗാ ഷറീഫിലെ വാർഷിക ഉറൂസ് മഹോത്സവത്തോടനുബന്ധിച്ച് ചൊവ്വാഴ്ച (ഡിസംബർ 03) തിരുവനന്തപുരം നഗരസഭ പരിധിയിലെ എല്ലാ സംസ്ഥാന സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ല കലക്ടർ അനുകുമാരി ഉത്തരവിറക്കി.
മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾക്ക് അവധി ബാധകമായിരിക്കില്ല. ഡിസംബര്‍ മൂന്ന് മുതല്‍ 13 വരെയാണ് ബീമാപള്ളി ഉറൂസ് നടക്കുന്നത്.ഡിസംബര്‍ മൂന്നിന് രാവിലെ എട്ടിന് പ്രാര്‍ഥനയും തുടര്‍ന്ന് നഗരപ്രദക്ഷിണവും നടക്കും.
10.30ന് സമൂഹപ്രാര്‍ഥനക്ക് ചീഫ് ഇമാം നുജ്മുദ്ദീന്‍ പൂക്കോയ തങ്ങള്‍ നേതൃത്വം നല്‍കും. 11ന് ജമാഅത്തെ പ്രസിഡന്റ് എം.പി. അബ്ദുല്‍ അസീസ്, വൈസ് പ്രസിഡന്റ് എം.കെ. ബാദുഷ എന്നിവര്‍ പതാക ഉയര്‍ത്തും. ഡിസംബര്‍ 12 വരെ എല്ലാ ദിവസവും രാത്രി 9.30 മുതല്‍ മതപ്രഭാഷണം ഉണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.