ബീന ഫിലിപ് കോഴിക്കോട് മേയർ; കാനത്തിൽ ജമീല ജില്ല പഞ്ചായത്ത് പ്രസിഡൻറ്
text_fieldsകോഴിക്കോട്: കോർപറേഷൻ മേയറായി ഡോ. ബീന ഫിലിപ്പിനെയും െഡപ്യൂട്ടി മേയറായി സി.പി. മുസാഫർ അഹമ്മദിനെയും ജില്ല പഞ്ചായത്ത് പ്രസിഡൻറായി കാനത്തിൽ ജമീലയെയും തെരഞ്ഞെടുത്തു.
എൽ.ഡി.എഫ് ജില്ല കമ്മിറ്റിയാണ് ഇവരുടെ പേരുകൾ നിർദേശിക്കാൻ തീരുമാനിച്ചതെന്ന് സി.പി.എം ജില്ല സെക്രട്ടറി പി. മോഹനൻ അറിയിച്ചു.
നടക്കാവ് ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ റിട്ട. പ്രിൻസിപ്പലാണ് ബീന ഫിലിപ്. കോഴിക്കോടിെൻറ 26ാമത്തെ മേയറും അഞ്ചാമത് വനിത മേയറുമായാണ് അവർ ചുമതലയേൽക്കുക.
സി.പി.എം ജില്ല കമ്മിറ്റി അംഗമായ കാനത്തിൽ ജമീല രണ്ടാംതവണയാണ് ജില്ല പഞ്ചായത്ത് പ്രസിഡൻറാവുക. 2010 മുതൽ 2015 വരെ ജില്ല പഞ്ചായത്ത് പ്രസിഡൻറായിരുന്നു. ജനാധിപത്യ മഹിള അസോസിയേഷൻ ജില്ല പ്രസിഡൻറും സംസ്ഥാന ജോ. സെക്രട്ടറിയുമാണ്.
സി.പി.എം ജില്ല കമ്മിറ്റി അംഗമായ മുസാഫർ അഹമ്മദ്, മുൻ എം.എൽ.എ സി.പി. കുഞ്ഞുവിെൻറ മകനാണ്. കോർപറേഷൻ മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.