ഹോട്ടലിൽ ബിയർ ഉണ്ടാക്കാം; ഒാണത്തിന് സർക്കാറിെൻറ ചിയേഴ്സ്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ ബാർഹോട്ടലുകള്‍ക്ക് സ്വന്തമായി ബിയര്‍ ഉല്പാദിപ്പിക്കാൻ അവസരമൊരുങ്ങുന്നു. ഇതിന് ലൈസൻസ് നൽകുന്നതിനുള്ള സർക്കാർ അനുമതി ദിവസങ്ങൾക്കുള്ളിൽ ലഭ്യമാക്കുമെന്നാണ് വിവരം. ബിയർ ഉൽപാദിപ്പിക്കുന്നതിനുള്ള മൈക്രോ ബ്രൂവറി േഹാട്ടലുകളിൽ സ്ഥാപിക്കുന്നതിന് അനുമതി നൽകുന്നത് സംബന്ധിച്ച് എക്സൈസ് കമീഷണര്‍ സർക്കാറിന് നേരേത്ത പഠനറിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാൽ, എക്സൈസ് വകുപ്പിെൻറ അഭിപ്രായം റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്നില്ല. ഇതിനാൽ വിഷയത്തില്‍ വകുപ്പിെൻറ അഭിപ്രായം ഇപ്പോൾ സർക്കാർ തേടിയിരിക്കുകയാണ്. എക്സൈസ് വകുപ്പിനും എതിർപ്പില്ലെന്നാണ് വിവരം. അങ്ങനെയാണെങ്കിൽ അനുമതി ഉടൻ തന്നെ നൽകും.
മറ്റ് സംസ്ഥാനങ്ങളിൽ പല ഹോട്ടലുകൾക്ക് കീഴിലും ബിയർ ഉൽപാദിപ്പിക്കുന്ന മൈക്രോ ബ്രൂവറികളുണ്ട്. അക്കാര്യം ചൂണ്ടിക്കാട്ടി തങ്ങൾക്കും അത് ആരംഭിക്കാന്‍ അനുമതി തേടി ഒരുവർഷം മുമ്പാണ് പത്തോളം ഹോട്ടലുകള്‍ എക്സൈസ് വകുപ്പിനെ സമീപിച്ചത്. വ്യത്യസ്ത രുചികളില്‍ സ്വന്തം ബ്രാന്‍ഡായി ബിയര്‍ ഉല്പാദിപ്പിക്കുന്നത് വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ സഹായിക്കുമെന്നും തൊഴിലവസരങ്ങളുണ്ടാകുമെന്നും അവർ ചൂണ്ടിക്കാട്ടിയിരുന്നു.
ഇക്കാര്യം അറിയിച്ച എക്സൈസ് വകുപ്പിനോട് വിശദമായ പഠനം നടത്താന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു. തുടർന്ന് എക്സൈസ് കമീഷണര്‍ ഋഷിരാജ് സിങ്ങിെൻറ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ കര്‍ണാടകയിലെ മൈക്രോ ബ്രൂവറികള്‍ സന്ദര്‍ശിച്ച് ലൈസന്‍സ് ഫീസ്, നിയമങ്ങള്‍, വിപണി തുടങ്ങിയ കാര്യങ്ങള്‍ പഠിച്ചാണ് റിപ്പോർട്ട് നൽകിയത്.
എക്സൈസ് റിപ്പോർട്ടിൽ ആദ്യം സർക്കാർ താൽപര്യം പ്രകടിപ്പിെച്ചങ്കിലും മദ്യവിരുദ്ധസംഘടനകളുടെ എതിർപ്പ് ഭയന്ന് ധിറുതിയിൽ തീരുമാനമെടുത്തില്ല. മദ്യനയം പ്രഖ്യാപിച്ചപ്പോൾ വിനോദസഞ്ചാരമേഖലയിലെ ഹോട്ടലുകളില്‍ മൈക്രോ ബ്രൂവറികള്‍ ആരംഭിക്കുന്നതിന് സര്‍ക്കാര്‍ അനുകൂല നിലപാട് കൈക്കൊണ്ടിരുന്നു. എന്നാൽ, ഇപ്പോൾ അപേക്ഷിക്കുന്ന എല്ലാഹോട്ടലുകൾക്കും അനുമതി നൽകുന്ന നിലയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ഇത്തരത്തിൽ ഉൽപാദിപ്പിക്കുന്ന ബിയറിന് ഉയര്‍ന്ന ഗുണനിലവാരവും വിലയുമായതിനാൽ വ്യാപകമായി അപേക്ഷകൾ ലഭിക്കില്ലെന്നാണ് എക്സൈസ് വൃത്തങ്ങൾ പറയുന്നത്. നേരേത്ത, ബിയർ ഉൽപാദിപ്പിക്കുന്ന കമ്പനികൾക്കും കേരളത്തിൽ പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.