കോവിഡ് കുരുക്കഴിഞ്ഞു, ബെഫിയും ഡെന്നിസും ഇനി ഒന്ന്
text_fieldsഒല്ലൂര്‍: കോവിഡിനെ തുടർന്നുള്ള ലോക്ഡൗണ്‍ പ്രതിസന്ധികളും നിയമക്കുരുക്കുകളും അതിജീവിച്ച് ബെഫിയും ഡെന്നിസും വെള്ളിയാഴ്ച 'ഒന്നായി'. ഹൈകോടതിയുടെ പ്രത്യേക ഉത്തരവുപ്രകാരമാണ് കുട്ടനെല്ലൂര്‍ രജിസ്ട്രാർ ഓഫിസില്‍ വിവാഹിതരായത്.
ഒരുവര്‍ഷം മുമ്പാണ് മാടക്കത്തറ ചിറയത്ത് മുറ്റിച്ചൂക്കാരന്‍ ജീസെൻറയും മേഴ്സിയുടെയും മകള്‍ ബെഫിയും പൂഞ്ഞാര്‍ സ്വദേശി മങ്ങാട്ട് വീട്ടില്‍ തോമാസിെൻറ മകന് ഡെന്നീസ് തോമസും തമ്മിലുള്ള വിവാഹം നിശ്ചയിച്ചത്. കഴിഞ്ഞ വര്‍ഷം ഡെന്നിസ് നാട്ടിൽ എത്തിയെങ്കിലും കോവിഡ് പ്രതിസന്ധി വിവാഹം മുടക്കി.
ഈ വര്‍ഷം വീണ്ടുമെത്തിയെങ്കിലും കോവിഡ് വ്യാപനം രജിസ്ട്രാര്‍ ഓഫിസിെൻറ പ്രവര്‍ത്തനത്തെ ബാധിച്ചതോടെ വിവാഹം നീണ്ടു. ഏറ്റവും ഒടുവിലാണ് കൊച്ചിന് ക്രിസ്ത്യൻ സിവില്‍ മാരേജ് ആക്ട് അനുസരിച്ച് അഞ്ച് ദിവസംകൊണ്ട് വിവാഹം നടത്താനുള്ള ശ്രമം ആരംഭിച്ചത്. േമയ് 25ന് തന്നെ വിവാഹത്തിനുള്ള അപേക്ഷ ഓണ്‍ലൈനില്‍ സമര്‍പ്പിച്ചു.
രേഖകള്‍ നേരിട്ട് ഹാജരാക്കാന്‍ ആവശ്യപ്പെട്ടതനുസരിച്ച് 31ന് മൂന്നു മണിയോടെ രേഖകളുമായി കുട്ടനെല്ലൂര്‍ രജിസ്ട്രാർ ഓഫിസില്‍ എത്തിയെങ്കിലും സമയം വൈകിയതിനാല്‍ ഇവരെ മടക്കി. തുടര്‍ന്ന് ഒന്നാം തീയതി ഇവരുടെ അപേക്ഷ പരസ്യപ്പെടുത്തി. നാല് ദിവസം കൂടി കാത്തിരുന്ന ശേഷമേ വിവാഹം രജിസ്റ്റര്‍ ചെയ്യാനാകൂവെന്നതിനാൽ കാത്തിരിക്കേണ്ടിവന്നു. എന്നാല്‍, വെള്ളിയാഴ്ച രാത്രി യു.എസിലെക്ക് തിരികെ പോകാനുള്ളതിനാല്‍ ഇവര്‍ ഹൈകോടതിയെ സമീപിച്ചു.
കോടതി പ്രത്യേക സാഹചര്യം കണക്കിലെടുത്ത്് അനുകൂലമായി വിധി നല്കി. വിവാഹത്തിന് സാക്ഷികളായി വധുവിെൻറ അമ്മ മേഴ്സിയും ഡെന്നീസ് തോമാസിെൻറ സുഹൃത്ത്്് അഗസ്റ്റിനും സാക്ഷികളായി. ഹൈകോടതിയില്‍ ഇവര്‍ക്ക് വേണ്ടി അഡ്വ. ഫ്രങ്ക്ളിന് അറയ്ക്കല്‍, ജിപ്സണ്‍ ആൻറണി എന്നിവര്‍ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.