Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗവർണർ ആരിഫ് മുഹമ്മദ്...

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കാലിക്കറ്റ് സർവകലാശാലയിൽ എത്തും മുമ്പ് കനത്ത കാവലൊരുക്കി പൊലീസ്

text_fields
bookmark_border
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കാലിക്കറ്റ് സർവകലാശാലയിൽ എത്തും മുമ്പ് കനത്ത കാവലൊരുക്കി പൊലീസ്
cancel

തേഞ്ഞിപ്പലം : ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കാലിക്കറ്റ് സർവകലാശാലയിൽ എത്തും മുമ്പ് കനത്ത കാവലൊരുക്കി പൊലീസ് സന്നാഹം. മലപ്പുറം ജില്ലയിലെ ഒട്ടുമിക്ക പൊലീസ് സ്റ്റേഷനുകളിൽ നിന്നും പാലക്കാട്, തൃശൂർ ജില്ലകളിൽ നിന്നുമായി 500 ഓളം പൊലീസ് ഉദ്യോഗസ്ഥരെയാണ് ശനിയാഴ്ച്ച സർവകലാശാല കാമ്പസിൽ വിന്യസിച്ചത്.

സർവകലാശാല പ്രധാന പ്രവേശന കവാടം, ഗവർണർ താമസിക്കുന്ന ഗസ്റ്റ് ഹൗസ് എന്നിവിടങ്ങളിലാണ് കൂടുതൽ പോലീസ് സേനയെ നിയോഗിച്ചത്. കൊണ്ടോട്ടി ഡി.വൈ.എസ്.പി മൂസ വള്ളിക്കാടൻ, സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ഗംഗാധരൻ എന്നിവരുടെ നേതൃത്വത്തിലാണ് സേനാ വിന്യാസം. സർവകലാശാല പ്രവേശന കവാടത്തിലും ഗസ്റ്റ് ഹൗസിന് മുന്നിലുമായി കറുത്ത തുണിയിൽ ഗവർണർക്ക് ഗോ ബാക്ക് എഴുതിയ ബാനർ ഗവർണർ എത്തും മുമ്പ് എടുത്തു മാറ്റാനാണ് പൊലീസ് നീക്കം.


എന്നാൽ ബാനർ എടുത്തു മാറ്റിയാൽ ഇടപെടുമെന്നും തടയുമെന്നും എസ്.എഫ്.ഐ നേതൃത്വം വ്യക്തമാക്കി. ഗവർണറുടെ പ്രകോപനത്തിന് വഴിപ്പെടില്ലെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ വ്യക്തമാക്കിയെങ്കിലും പ്രതിഷേധ സമരം ശക്തവും തീക്ഷ്ണവും ജനാധിപത്യപരവുമായിരിക്കുമെന്നാണ് നിലപാട്. ശനിയാഴ്ച്ച വൈകീട്ട് 6.30 ഓടെയാണ് ഗവർണർ സർവകലാശാലയിൽ ഗവർണർ എത്തുന്നത്.

ശനിയാഴ്ച്ച വൈകീട്ട് 3.30 ഓടെ സമരം തുടങ്ങുമെന്നാണ് എസ്.എഫ്. ഐ അറിയിച്ചിരിക്കുന്നത്. സർവകലാശാല കാമ്പസിലെ ഹോസ്റ്റൽ കേന്ദ്രീകരിച്ച് എസ്.എഫ്.ഐ പ്രവർത്തകർ തമ്പടിച്ചിട്ടുണ്ട്. ഗവർണർക്ക് അനുഭാവം പ്രകടിപ്പിച്ച് ആർ.എസ്.എസ്-ബി.ജെ.പി പ്രവർത്തകർ എത്തുമെന്ന അഭ്യൂഹമുണ്ട്. ഇത്തരമൊരു സാഹര്യമുണ്ടായാൽ സംഘർഷാവസ്ഥയുണ്ടാകും. ഇതെല്ലാം കണക്കിലെടുത്താണ് കനത്ത പൊലീസ് കരുതൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:University of CalicutArif Mohammed Khan
News Summary - Before Governor Arif Muhammad Khan arrived at the University of Calicut, heavy security was put in place by the police
Next Story