ഭിക്ഷാടനമാഫിയ കൈയൊഴിഞ്ഞു; അവശനിലയിൽ വയോധിക
text_fieldsകോട്ടക്കൽ: ഭിക്ഷാടനത്തിനെത്തിച്ച വയോധികയെ ഭിക്ഷാടനമാഫിയ നഗരത്തിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ഇതോടെ പ്രായാധിക്യംകൊണ്ടും വിവിധ രോഗങ്ങളാലും അവശനിലയിലായ ഇവർ അന്തിയുറങ്ങുന്നത് പീടിക വരാന്തകളിൽ. കോട്ടക്കൽ ബസ്സ്റ്റാൻഡിന് സമീപം അവശനിലയിൽ ഇവരെ കണ്ടെത്തിയതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. വർഷങ്ങളായി ഭിക്ഷ യാചിച്ചിരുന്ന തമിഴ്നാട് സ്വദേശിയാണിവർ.
ഓട്ടോയിൽ കോട്ടക്കലിൽ എത്തിക്കുകയും വൈകീട്ട് തിരിച്ചുകൊണ്ടുപോവുകയുമായിരുന്നു പതിവ്. എന്നാൽ, കുറച്ചുദിവസമായി വയോധികയെ കൈയൊഴിഞ്ഞതായാണ് അറിയുന്നത്.
ഇതോടെ പ്രാഥമിക കൃത്യങ്ങൾപോലും നിർവഹിക്കാൻകഴിയാതെ വയോധിക പ്രയാസത്തിലാണ്. സമീപത്തെ കച്ചവടക്കാരാണ് ഇപ്പോൾ ആശ്രയം. ഭിക്ഷയാചിച്ച് കിട്ടുന്ന പൈസ ദിവസവും സംഘാംഗത്തിൽപെട്ടവർ കൊണ്ടുപോകുന്നതായിട്ടാണറിയുന്നത്. ദുർഗന്ധം വമിക്കുന്ന സ്ഥിതിയിലാണ് വൃദ്ധ കഴിയുന്നത്. പൊലീസ്, നഗരസഭ, ആരോഗ്യവകുപ്പ് എന്നിവർ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.