ബിലീവേഴ്സ് ചർച്ച് ആദായനികുതി വെട്ടിപ്പ്: ശബരിമല വിമാനത്താവള ഭൂമി കണ്ടുകെട്ടി
text_fieldsപത്തനംതിട്ട: ആദായനികുതി വെട്ടിപ്പ് കെണ്ടത്തിയതിനെത്തുടർന്ന് ബിലീവേഴ്സ് ചർച്ചിെൻറ ൈകവശമുള്ള, നിർദിഷ്ട ശബരിമല വിമാനത്താവള പദ്ധതി പ്രദേശമായ ചെറുവള്ളി എസ്റ്റേറ്റ് ആദായനികുതി വകുപ്പ് താൽക്കാലികമായി കണ്ടുകെട്ടി. 500 കോടിയോളം രൂപയുടെ നികുതിവെട്ടിപ്പ് കെണ്ടത്തിയതായാണ് സൂചന.
ബിലീവേഴ്സ് ചർച്ചിെൻറ രാജ്യത്താകമാനമുള്ള സ്ഥാപനങ്ങളിൽ നവംബർ ഒന്നുമുതൽ ഒരാഴ്ച നടന്ന റെയ്ഡിൽ വാഹനങ്ങളിൽ ഒളിപ്പിച്ചതടക്കം 27 കോടി രൂപ ആദായനികുതി വകുപ്പ് പിടിെച്ചടുത്തിരുന്നു. വിദേശത്തുനിന്ന് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കെന്ന പേരിൽ കോടിക്കണക്കിന് രൂപ കൊണ്ടുവന്നശേഷം ബിസിനസ് ആവശ്യങ്ങൾക്ക് വകമാറ്റിയെന്ന ആരോപണമാണ് ബിലീവേഴ്സ് ചർച്ചിനെതിരായുള്ളത്. അതിനുപിന്നാലെയാണ് വലിയതോതിൽ നികുതി വെട്ടിപ്പും കെണ്ടത്തിയത്. സമീപകാലത്ത് സംസ്ഥാനം കണ്ട വലിയ ആദായനികുതി റെയ്ഡാണ് ബിലീവേഴ്സ് ചർച്ചിൽ നടന്നത്. തുടർനടപടിയായാണ് സ്വത്തുവകകൾ കണ്ടുകെട്ടുന്നത്. പ്രതികളായവർ നികുതി അടക്കാൻ തയാറാകാതെ വരുേമ്പാഴാണ് ആദായനികുതി വകുപ്പ് സാധാരണ സ്വത്ത് കണ്ടുകെട്ടുന്നത്. 500 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പായതിനാലാണ് തുടക്കത്തിൽതന്നെ താൽക്കാലികമായി സ്വത്തുവകകൾ കണ്ടുെകട്ടുന്നതെന്നാണ് വിവരം.
നികുതി അടക്കാൻ ചർച്ച് അധികൃതർ തയാറായിെല്ലങ്കിൽ സ്വത്തുവകകൾ ലേലം ചെയ്യാനാണ് വ്യവസ്ഥ. ഫെബ്രുവരി 24നാണ് ചെറുവള്ളി എസ്റ്റേറ്റ് കണ്ടുകെട്ടി ആദായനികുതി വകുപ്പ് നടപടി സ്വീകരിച്ചത്. ആറുമാസത്തേക്കാണ് കണ്ടുകെട്ടിയത്. നികുതി അടക്കുന്നിെല്ലങ്കിൽ നടപടി നീളും. ഒടുവിലായിരിക്കും ലേലനടപടികളിലേക്ക് കടക്കുക. 2021 ഏക്കറാണ് എസ്റ്റേറ്റിെൻറ വിസ്തൃതി. 65 കോടിക്കാണ് വിവിധ ട്രസ്റ്റുകളുെട പേരിൽ ചെറുവള്ളി എസ്റ്റേറ്റ് ബിലീവേഴ്സ് ചർച്ച് വാങ്ങിയത്. എസ്റ്റേറ്റ് താൽക്കാലികമായി കണ്ടുകെട്ടിയതായി ആദായനികുതി വകുപ്പ് രജിസ്ട്രേഷൻ വകുപ്പിനെ അറിയിച്ചിട്ടുണ്ട്.
ബിലീവേഴ്സ് ചർച്ചിെൻറ ഏറ്റവും മൂല്യമുള്ള ഭൂമി എന്ന നിലയിലാണ് ചെറുവള്ളി എസ്റ്റേറ്റ് കണ്ടുകെട്ടിയത്. നേരത്തേ, ഹാരിസൺസ് മലയാളം ലിമിറ്റഡ് കമ്പനിയുടെ ൈകവശമിരുന്ന എസ്റ്റേറ്റ് സർക്കാറുമായി ഉടമസ്ഥാവകാശ തർക്കത്തിലാണ്. തർക്കം നിലനിൽക്കെ പണം നൽകി ഭൂമി വിമാനത്താവളത്തിനായി ഏെറ്റടുക്കാൻ സർക്കാർ നടത്തിയ ശ്രമം വിവാദമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.