ബിലീവേഴ്സ് ചർച്ച് സ്വീകരിച്ചത് 6000 കോടിയുടെ വിദേശ സഹായം
text_fieldsസഭ സ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പ് പരിശോധന തുടരുന്നു
സ്വന്തം ലേഖകൻ
തിരുവല്ല: ബിലീവേഴ്സ് ചർച്ച് സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പ് പരിശോധന രണ്ടാംദിവസവും തുടരുന്നു. അഞ്ചുവർഷത്തിനിടെ നിയമങ്ങൾ പാലിക്കാതെ 6000 കോടി രാജ്യത്ത് എത്തിച്ചതായി കണ്ടെത്തിയെന്ന് ആദായനികുതി വകുപ്പ് പറയുന്നു. ഡൽഹിയിൽനിന്നും കേരളത്തിൽനിന്നുമായി അഞ്ചു കോടി വെള്ളിയാഴ്ച കണ്ടെടുത്തു. തിരുവല്ല കുറ്റപ്പുഴ സഭാ ആസ്ഥാനത്തെ സിനഡ് സെക്രേട്ടറിയറ്റ് കെട്ടിടത്തിൽനിന്ന് മൂന്ന് കോടിയും ഡൽഹിയിലെ സ്ഥാപനത്തിൽനിന്ന് രണ്ട് കോടിയുമാണ് കണ്ടെടുത്തത്.
വിദേശ സംഭാവന നിയന്ത്രണ ചട്ടം (എഫ്.സി.ആർ.എ) ലംഘിച്ച് ബിലീവേഴ്സ് വൻതോതിൽ സംഭാവനകൾ സ്വീകരിച്ചതായാണ് പറയുന്നത്. വിദേശനാണ്യ വിനിമയ നിയന്ത്രണ ചട്ടവും (ഫെറ) ലംഘിച്ചിട്ടുണ്ട്. വിദേശരാജ്യങ്ങളിൽനിന്ന് 6000 കോടി സ്വരൂപിച്ചത് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായാണ്. ഇത് ഭൂമിയും സ്ഥാപനങ്ങളും വാങ്ങാൻ വിനിയോഗിക്കുകയായിരുന്നു. ഇതിന് തെളിവു ലഭിച്ചെന്നും പറയുന്നു.
രേഖകളുടെ വിശദ പരിശോധനകൾക്കുശേഷം എഫ്.സി.ആർ.എ ൈലസൻസ് റദ്ദാക്കുമെന്നാണ് സൂചന. സഭാ തലവൻ ബിഷപ് കെ.പി. യോഹന്നാൻ അമേരിക്കയിലാണ്. തിരുവല്ല സഭാ ആസ്ഥാനത്ത് വ്യാഴാഴ്ച പുലർച്ച മൂന്നിന് തുടങ്ങിയ പരിശോധന തുടരുകയാണ്. ഗോസ്പൽ ഫോർ ഏഷ്യ എന്ന പേരിലാണ് ബിലീവേഴ്സ് ചർച്ച് ആഗോളതലത്തിൽ അറിയെപ്പടുന്നത്. 2005ൽ 2223 ഏക്കർ വരുന്ന ചെറുവള്ളി എസ്റ്റേറ്റ് വാങ്ങിയിരുന്നു. സഭക്കുകീഴിൽ ലാസ്റ്റ് ഔവർ മിനിസ്ട്രി, ലവ് ഇന്ത്യ മിനിസ്ട്രി, അയന ചാരിറ്റബിൾ ട്രസ്റ്റ്, ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് ഓഫ് ഇന്ത്യ എന്നീ ചാരിറ്റബിൾ ട്രസ്റ്റുകൾ ഇന്ത്യയിലുണ്ട്. തിരുവല്ല മെഡിക്കൽ കോളജ് ആശുപത്രി, ആത്മീയ യാത്ര ടെലിവിഷൻ ചാനൽ, തിരുവല്ല, തൃശൂർ എന്നിവിടങ്ങളിൽ െറസിഡൻഷ്യൽ സ്കൂൾ എന്നിവ സ്വന്തമായുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗത്തിെൻറ നേതൃത്വത്തിൽ കോന്നിയിൽ പ്രവർത്തിച്ച ആശുപത്രിയും വാങ്ങി. സമീപകാലത്ത് പ്രവർത്തനം തുടങ്ങിയ വാർത്താചാനലിെൻറ വലിയ ഓഹരികളും വാങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.