ബസിലിക്കയിൽ ബുധനാഴ്ചയും വിശ്വാസികൾക്ക് പ്രവേശനം ലഭിച്ചില്ല
text_fieldsകൊച്ചി: പൊലീസ് നിയന്ത്രണത്തിലുള്ള എറണാകുളം സെൻറ് മേരീസ് ബസിലിക്കയിൽ ബുധനാഴ്ചയും വിശ്വാസികൾക്ക് പ്രവേശനം ലഭിച്ചില്ല. സംഘർഷത്തെ തുടർന്ന് ഞായറാഴ്ച പൊലീസ് പൂട്ടിയ ബസിലിക്കയിൽ വികാരിയുടെ നേതൃത്വത്തിൽ പള്ളിക്കുള്ളിൽ കുർബാന നടത്തിയെങ്കിലും വിശ്വാസികൾ റോഡിൽനിന്നാണ് പങ്കെടുത്തത്.
വികാരിയുടെ നേതൃത്വത്തിൽ അൽമായ മുന്നേറ്റം ഭാരവാഹികൾ ബുധനാഴ്ച എ.ഡി.എമ്മിനെ കണ്ട് പള്ളി തുറക്കാൻ ആവശ്യപ്പെട്ടു. എന്നാൽ, വ്യക്തമായ പരിഹാര നിർദേശങ്ങളൊന്നും നൽകാൻ അദ്ദേഹം തയാറായില്ല. പള്ളി ഇപ്പോൾ തുറക്കേണ്ടതില്ലെന്ന നിലപാടിലാണ് മറുവിഭാഗം. സെൻറ് മേരീസ് ബസിലിക്കയിൽ അതിരൂപത അധ്യക്ഷനും മറ്റ് മെത്രാന്മാർക്കും നിർഭയം കുർബാനയും മറ്റ് തിരുകർമങ്ങളും നടത്താൻ സാഹചര്യം ഉണ്ടാകുന്നതുവരെ ദേവാലയം തുറക്കരുതെന്നാണ് അതിരൂപത അൽമായ സംരക്ഷണ സമിതി നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.