ബേലൂർ മഖ്ന മിഷൻ; കേരള വനപാലകരെ തടഞ്ഞ് കർണാടക
text_fieldsമാനന്തവാടി: കൊലയാളി മോഴയാന ബേലൂർ മഖ്നയെ മയക്കുവെടി വെക്കാനുള്ള ദൗത്യത്തിനായി അതിര്‍ത്തിയിലെത്തിയ കേരള സംഘത്തെ കര്‍ണാടക തടഞ്ഞു. ബാവലി ചെക്ക്പോസ്റ്റ് കടന്ന കേരള സംഘത്തെ കര്‍ണാടക വനംവകുപ്പ് തടഞ്ഞതായാണ് ആരോപണം. ബാവലി ചെക്ക്പോസ്റ്റില്‍ ബേഗൂര്‍ റേഞ്ച് ഓഫിസര്‍ കെ. രാഗേഷ് അടക്കമുള്ളവരെ അതിര്‍ത്തി കടക്കാന്‍ അനുവദിച്ചില്ലെന്നാണ് ആരോപണം. തിങ്കളാഴ്ച രാത്രി 10ഓടെയാണ് സംഭവം. ഇതിന് പിന്നാലെ ആന പുഴ മുറിച്ചുകടന്നു കേരളത്തിലെത്തി. അതേസമയം, ആനയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ദൗത്യം ബുധനാഴ്ച പതിനൊന്നാം ദിനം പിന്നിട്ടു. ബുധനാഴ്ച ലഭിച്ച സിഗ്നലുകള്‍ പ്രകാരം ആന കര്‍ണാടക മച്ചൂർ വനമേഖലയിലാണ്.
റേഡിയോ കോളറില്‍ നിന്നുള്ള സിഗ്നലുകള്‍ വഴി ആനയെ നിരീക്ഷിക്കുന്നത് തുടരുകയാണ് വനംവകുപ്പ് ദൗത്യസംഘം. അതിനിടെ ഹൈകോടതി ഈ ആനയുടെ വിഷയത്തിൽ ലഭിച്ച ഹരജി തീർപ്പാക്കി. ഇതനുസരിച്ച് ആനയെ മയക്കുവെടി വെക്കാൻ കേരള- കർണാടക സംയുക്ത സേനയെ നിയോഗിക്കണം. ആനയെ വനത്തിനുള്ളിൽ വെടിവെക്കരുത്.
സൗകര്യപ്രദമായി ലഭിക്കുന്ന സ്ഥലത്ത് മാത്രമേ വെടിവെക്കാവൂ. വെടിവെച്ച് കൊല്ലണമെന്ന നിലപാട് അംഗീകരിക്കാനാകില്ല. വയനാട് വന്യജീവി സങ്കേതത്തിലെ കിടങ്ങുകളുടെയും കുളങ്ങളുടെയും വിവരങ്ങൾ കോടതിയിൽ സമർപ്പിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.