റേഷൻ കടകൾ നടത്തുന്നത് ബിനാമികൾ; പരാതി വ്യാപകം
text_fieldsവെള്ളമുണ്ട: റേഷൻ കടകൾ ബിനാമികൾ നടത്തുന്നുവെന്ന പരാതി വ്യാപകം. മാനന്തവാടി താലൂക്കിലെ നിരവധി റേഷൻ കടകളാണ് ലൈസൻസ് ഉടമകളല്ലാതെ ബിനാമികൾ പ്രവർത്തിപ്പിക്കുന്നത്.
ഉടമ നിർത്തുന്ന തൊഴിലാളികളെന്ന വ്യാജേനയാണ് ബിനാമികൾ റേഷൻ കട നടത്തുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ലൈസൻസിയല്ലാതെ റേഷൻകട നടത്തരുത് എന്നാണ് ചട്ടം. റേഷൻകട ദിവസവും പ്രവർത്തനം തുടങ്ങുേമ്പാൾ ഇലക്ട്രോണിക് മെഷീനിൽ ഉടമ വിരൽ പതിപ്പിച്ചശേഷമേ വിതരണം ആരംഭിക്കാൻ പാടുള്ളൂവെന്നാണ് നിയമം.
എന്നാൽ, ബിനാമികൾ നടത്തുന്ന കടകളിൽ ലൈസൻസി വരാറില്ലെന്ന് മാത്രമല്ല, പല ദിവസങ്ങളിലും റേഷൻ കടകളിൽ എന്താണ് നടക്കുന്നതെന്നുപോലും ഉടമ അറിയാറില്ല.
പൊതുവിതരണത്തിന് എത്തുന്ന സാധനങ്ങളിൽ ക്രമക്കേട് നടന്ന് പിടിക്കപ്പെടുമ്പോൾ മാത്രമാണ് ലൈസൻസിയുടെ അഭാവം ചർച്ചയാകുന്നത്. കട പരിശോധനക്ക് എത്തുന്ന ഉദ്യോഗസ്ഥരിൽ നല്ലൊരു ശതമാനത്തിനും ചട്ടവിരുദ്ധ പ്രവർത്തനം അറിയാമെങ്കിലും ഇവർക്ക് ഒത്താശ ചെയ്യുകയാണെന്നും പരാതിയുണ്ട്.
രണ്ടുമൂന്ന് മാസങ്ങൾക്കിടെ നിരവധി ക്രമക്കേടുകൾ താലൂക്കിലെ വിവിധ റേഷൻ കടകളിൽനിന്ന് പുറത്തുവന്നിരുന്നുവെങ്കിലും മേലധികാരികൾ കൃത്യമായ നടപടി എടുത്തില്ലെന്ന ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.