Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലൈ​ഫ് മി​ഷ​ൻ...

ലൈ​ഫ് മി​ഷ​ൻ കോ​ഴ​യി​ട​പാ​ട്: ശിവശങ്കറിന്‍റെ ഇടക്കാല ജാമ്യഹരജി, ബെഞ്ച്​​ പിന്മാറി

text_fields
bookmark_border
ലൈ​ഫ് മി​ഷ​ൻ കോ​ഴ​യി​ട​പാ​ട്: ശിവശങ്കറിന്‍റെ ഇടക്കാല ജാമ്യഹരജി, ബെഞ്ച്​​ പിന്മാറി
cancel

കൊ​ച്ചി: ലൈ​ഫ് മി​ഷ​ൻ കോ​ഴ​യി​ട​പാ​ടി​ലെ എ​ൻ​ഫോ​ഴ്​​സ്​​മെ​ന്‍റ്​ ഡ​യ​റ​ക്ട​റേ​റ്റ്​ കേ​സി​ൽ അ​റ​സ്റ്റി​ലാ​യി ജ​യി​ലി​ൽ ക​ഴി​യു​ന്ന മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​ന്‍റെ ഇ​ട​ക്കാ​ല ജാ​മ്യ ഹ​ര​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​ൽ​നി​ന്ന്​ ജ​സ്റ്റി​സ്​ കൗ​സ​ർ എ​ട​പ്പ​ഗ​ത്ത്​ പി​ന്മാ​റി. നേ​ര​ത്തേ ജാ​മ്യ ഹ​ര​ജി ത​ള്ളി​യ കോ​ട​തി​ത​ന്നെ​യാ​ണ്​ ന​ട​പ​ടി​ക്ര​മ​ങ്ങ​ള​നു​സ​രി​ച്ച് ഇ​ട​ക്കാ​ല ജാ​മ്യ ഹ​ര​ജി​യും പ​രി​ഗ​ണി​ക്കേ​ണ്ട​തെ​ന്ന്​ ഇ.​ഡി കോ​ട​തി​യി​ൽ വാ​ദ​മു​ന്ന​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ്​ ഹ​ര​ജി പ​രി​ഗ​ണി​ക്കു​ന്ന സിം​ഗി​ൾ ബെ​ഞ്ച് പി​ന്മാ​റി​യ​ത്. അ​ടു​ത്ത ദി​വ​സം മ​റ്റൊ​രു ബെ​ഞ്ച് ഇ​ട​ക്കാ​ല ജാ​മ്യ ഹ​ര​ജി​യി​ൽ വാ​ദം കേ​ൾ​ക്കും.

കാ​ൽ​മു​ട്ട് ശ​സ്ത്ര​ക്രി​യ​ക്കും തു​ട​ർ ചി​കി​ത്സ​ക്കു​മാ​യി മൂ​ന്ന് മാ​സ​ത്തെ ഇ​ട​ക്കാ​ല ജാ​മ്യം തേ​ടി ശി​വ​ശ​ങ്ക​ർ ന​ൽ​കി​യ ഹ​ര​ജി​യാ​ണ്​ കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്. വി​ചാ​ര​ണ​ക്കോ​ട​തി ഈ ​ആ​വ​ശ്യം ത​ള്ളി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ്​ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.വ​ട​ക്കാ​ഞ്ചേ​രി​യി​ൽ വീ​ട്​ നി​ർ​മി​ച്ച്​ ന​ൽ​കാ​ൻ യു.​എ.​ഇ റെ​ഡ് ക്ര​സ​ന്‍റ്​ എ​ന്ന സം​ഘ​ട​ന ന​ൽ​കി​യ ഫ​ണ്ടി​ൽ​നി​ന്ന് 4.5 കോ​ടി രൂ​പ ശി​വ​ശ​ങ്ക​ർ ഉ​ൾ​പ്പെ​ടെ സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​ക​ൾ ക​മീ​ഷ​നാ​യി കൈ​പ്പ​റ്റി​യെ​ന്നും ഒ​രു കോ​ടി രൂ​പ ഡോ​ള​റാ​ക്കി വി​ദേ​ശ​ത്തേ​ക്ക് ക​ട​ത്തി​യെ​ന്നു​മാ​ണ് കേ​സ്. തു​ക ഡോ​ള​റാ​ക്കി വി​ദേ​ശ​ത്തേ​ക്ക്​ ക​ട​ത്തി​യ​ത്​ വി​ദേ​ശ​നാ​ണ്യ വി​നി​മ​യ ച​ട്ട​ത്തി​ന്‍റെ ലം​ഘ​ന​മാ​ണെ​ന്ന്​ ആ​രോ​പി​ച്ചാ​ണ് ഇ.​ഡി കേ​സ് എ​ടു​ത്ത​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യാ​യ ശി​വ​ശ​ങ്ക​റി​നെ കേ​സി​ൽ ഫെ​ബ്രു​വ​രി 14നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​ട​ക്കാ​ല ജാ​മ്യം എ​ന്ന ആ​വ​ശ്യം നേ​ര​ത്തേ പ്ര​ത്യേ​ക കോ​ട​തി ത​ള്ളി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ശി​വ​ങ്ക​റി​ന്‍റെ ജാ​മ്യ ഹ​ര​ജി നേ​ര​ത്തേ ഹൈ​കോ​ട​തി ത​ള്ളി​യ​തി​നെ​തി​രാ​യ ഹ​ര​ജി സു​പ്രീം​കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്. ഈ ​ഹ​ര​ജി​യി​ൽ തീ​രു​മാ​നം വൈ​കു​ന്ന​തി​നാ​ൽ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ൽ ഇ​ട​ക്കാ​ല ജാ​മ്യ​ത്തി​ന്​ കീ​ഴ്കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ സു​പ്രീം കോ​ട​തി അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. വി​ചാ​ര​ണ​ക്കോ​ട​തി ഈ ​ഹ​ര​ജി ത​ള്ളി​യ​തോ​ടെ​യാ​ണ് ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:M sivashankar
News Summary - Bench rejected Sivashankar's interim bail plea
Next Story