ലാഭം കൊയ്യേണ്ട മാസം
text_fieldsകേരളത്തിെൻറ തലസ്ഥാന നഗരിയിൽ വിവിധ ഇടങ്ങളിലായി ഒരാൾക്ക് 12 വ്യാപാരസ്ഥാപനങ്ങളുണ്ടെന്ന് കരുതുക. വ്യത്യസ്ത ഇടപാടുകൾ നടത്തുന്ന അവകളിൽ ഒരു കടയിൽ ഗംഭീര കച്ചവടമാണ്. മറ്റു പതിനൊന്ന് സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്നതിനെക്കാൾ വരുമാനമാണ് ആ കടയിൽനിന്ന് കിട്ടുന്നത്. അതോടെ ഉടമസ്ഥൻ ഒരു തീരുമാനമെടുത്തു. പ്രസ്തുത കടയിൽ കൂടുതൽ ശ്രദ്ധിക്കുകയും അധികസമയം അവിടെ ചെലവിടുകയും ചെയ്യുക. ആ കടയിലെ സ്റ്റോക്ക് വർധിപ്പിക്കാനും കടയെ കൂടുതൽ മോടിപിടിപ്പിക്കാനും അയാൾ തയാറായി. ഇങ്ങനെ ചെയ്യുന്നതിൽ ആരെങ്കിലും ആ ഉടമയെ കുറ്റപ്പെടുത്തുമോ? അതോ പ്രശംസിക്കുമോ?
എങ്കിൽ വർഷത്തിെൻറ പന്ത്രണ്ടിൽ ഒരംശംകൊണ്ട് ഒരു വിശ്വാസിയുടെ െഎഹികവും പാരത്രികവുമായ ജീവിത വിജയം നേടിയെടുക്കാമെന്ന് അല്ലാഹുവും അവിടത്തെ ദൂതരും വാഗ്ദാനം ചെയ്യുേമ്പാൾ അത് കരഗതമാക്കാൻ ശ്രമിക്കാത്തവനെക്കാൾ വലിയ വിഡ്ഢി ആരുണ്ട്. ഒാരോ സത്യവിശ്വാസിയുടെയും ജീവിതവിജയം സുനിശ്ചിതമാക്കാനുള്ള കാലയളവാണ് വർഷത്തിലെ പന്ത്രണ്ടിൽ ഒരുമാസമായ വിശുദ്ധറമദാൻ. പതിനൊന്ന് മാസത്തെ വീഴ്ചകൾ പരിഹരിക്കുന്നതിനും ആത്മീയമായി നവചൈതന്യം നേടിയെടുക്കുന്നതിനുമുള്ള അസുലഭാവസരം.
പ്രവാചക തിരുമേനി അരുൾ ചെയ്തു: ‘‘പരിശുദ്ധ ഇസ്ലാമിെൻറ അടിസ്ഥാന ശിലകളും അതിെൻറ പിടികയറും മൂന്നു കാര്യങ്ങളാകുന്നു. ഒന്ന്, സർവലോകരക്ഷിതാവായ അല്ലാഹുവിെൻറ ഏകത്വം. രണ്ട്, അഞ്ചുനേരത്തെ നിർബന്ധ നമസ്കാരം. മൂന്ന്, പുണ്യറമദാനിലെ വ്രതാനുഷ്ഠാനം.
ആത്മ സംസ്കരണത്തിെൻറയും ആത്മ നിർവൃതിയുടെയും ആത്മ സായുജ്യത്തിെൻറയും കാലയളവായ പാവന റമദാൻ അല്ലാഹുവിെൻറ അളവറ്റ കാരുണ്യവും അതിരില്ലാത്ത പാപമോചനവും അത്യുദാരമായ നരകവിമോചനവും ആത്യന്തികമായി സ്വർഗപ്രവേശനവും ഒക്കെയായിട്ടാണ് ഭൂമിയിലേക്ക് വിരുന്നെത്തിയിരിക്കുന്നത്.
ദയാനുഭൂതിയുടെയും അനുകമ്പയുടെയും ഇൗ നാളുകളിൽ നാം കരുണയുള്ളവരാകുക. കരുണവറ്റിത്തുടങ്ങിയ ഇൗ കാലഘട്ടത്തിൽ ദാക്ഷിണ്യത്തിെൻറയും ആർദ്രതയുടെയും വക്താക്കളാകുക, സഹജീവികൾക്കും സമസ്ത സൃഷ്ടികൾക്കും കാരുണ്യം പങ്കുവെക്കുന്നവരാകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.