ബംഗാളിൽ സിറ്റിങ് സീറ്റുകളിൽ സി.പി.എം വിട്ടുവീഴ്ചക്കില്ല; കോൺഗ്രസ് സഖ്യം അനിശ്ചിതത്വത്തിൽ
text_fieldsന്യൂഡൽഹി: രണ്ട് സിറ്റിങ് സീറ്റുകൾ വിട്ടുകൊടുക്കേണ്ടെന്ന നിലപാടിലേക്ക് സി.പി.എം കേന്ദ്രകമ്മിറ്റി എത്ത ിയതോടെ പശ്ചിമ ബംഗാളിൽ കോൺഗ്രസുമായുള്ള ധാരണ അനിശ്ചിതത്വത്തിൽ.
ന്യൂഡൽഹിയിൽ സി.പി.എം കേന്ദ്രകമ്മിറ്റി യേ ാഗത്തിൽ വിവിധ സംസ്ഥാനങ്ങളിലെ പ്രാേദശിക ധാരണകൾ സംബന്ധിച്ച ചർച്ചയിലാണ് ബംഗാളിലെ സിറ്റിങ് സീറ്റുകളിൽ വിട ്ടുവീഴ്ച വേണ്ടെന്ന് തീരുമാനിച്ചത്. അതേസമയം, കോൺഗ്രസിെൻറ നാല് സിറ്റിങ് സീറ്റുകളിൽ സി.പി.എം സ്ഥാനാ ർഥികളെ നിർത്തില്ല.
നിലവിൽ കോൺഗ്രസിെൻറ സിറ്റിങ് സീറ്റുകൾക്കുപുറമെ സി.പി.എം വിജയിച്ച റായ്ഗഞ്ചും മുർശിദാബാദും വേണമെന്ന കോൺഗ്രസ് ആവശ്യമാണ് ഏറക്കുറെ ഉറപ്പായ ബംഗാളിലെ സി.പി.എം^കോൺഗ്രസ് ധാരണ അനിശ്ചിതത്വത്തിലാക്കിയത്. കോൺഗ്രസ് നേതാവ് ദീപാദാസ് മുൻഷി റായ്ഗഞ്ചിൽ മത്സരിക്കാൻ തയാറെടുത്തിട്ടുമുണ്ട്.
എന്നാൽ സി.പി.എമ്മിന് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽനിന്ന് ആകെ രണ്ട് അംഗങ്ങളെ ജയിപ്പിക്കാൻ കഴിഞ്ഞ മണ്ഡലങ്ങളാണ് ഇവ രണ്ടും. നേരേത്ത കോൺഗ്രസ് ശക്തികേന്ദ്രങ്ങളായിരുന്ന, മുസ്ലിം വോട്ടുകൾ നിർണായകമായ ഇൗ രണ്ട് മണ്ഡലങ്ങളും തൃണമൂൽ തരംഗത്തിലും സി.പി.എമ്മിലെ മുസ്ലിം നേതാക്കളായ മുഹമ്മദ് സലീം, ബദറുദ്ദുജ ഖാൻ എന്നിവരെ ജയിപ്പിക്കുകയായിരുന്നു.
തങ്ങളുടെ പരമ്പരാഗത മണ്ഡലങ്ങളായ ഇവ രണ്ടും വേണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. ആകെ 42 ലോക്സഭ സീറ്റുകളുള്ള ബംഗാളിൽ 15മുതൽ 22 വരെ സീറ്റുകളാണ് കോൺഗ്രസ് ചോദിക്കുന്നത്. ദേശീയ േനതൃത്വം ഇടപെേട്ടാ അല്ലാതെയോ ഇരു പാർട്ടികളുെടയും സംസ്ഥാന നേതൃത്വങ്ങൾക്കിടയിൽ രഞ്ജിപ്പുണ്ടാക്കിയില്ലെങ്കിൽ അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് - സി.പി.എം ധാരണ നടക്കാതെ പോകും.
അതിനിടെ, ലോക്സഭാ തെരഞ്ഞെടുപ്പിലെ സി.പി.എം പ്രകടന പത്രിക സംബന്ധിച്ച് അംഗങ്ങളിൽ നിന്ന് പാർട്ടി അഭിപ്രായം തേടി. പൊതു രഷ്ട്രീയ സാഹചര്യങ്ങൾ, ഇന്ത്യാ ^ പാക് അതിർത്തി സംഘർഷം എന്നിവയും കേന്ദ്രകമ്മിറ്റി ചർച്ച ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.