ബംഗളൂരു അപകടം: പരിക്കേറ്റ വിദ്യർഥിനിയും മരിച്ചു
text_fieldsബംഗളൂരു: ബംഗളൂരുവിനു സമീപം റോഡ് മുറിച്ചുകടക്കുന്നതിനിടെ മിനി ബസ്സിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥിനിയും മരിച്ചു. ഹാസനിലെ ഹാസനാംബ ഡെൻറൽ കോളജ് രണ്ടാംവർഷ ബി.ഡി.എസ് വിദ്യാർഥിനി മലപ്പുറം ചങ്ങരംകുളം ചിറവല്ലൂർ പടിഞ്ഞാറ്റുമുറി മുളകാപറമ്പത്ത് ശ്രീഹരി വീട്ടിൽ ദീപ്തി ദാസ് (20) മരിച്ചത്. കെങ്കേരി ബി.ജി.എസ് ഗ്ലോബൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ഞായറാഴ്ച രാത്രി നടന്ന അപകടത്തിൽ സഹപാഠിയായ മലപ്പുറം പെരുവള്ളൂർ സ്വദേശിനി അശ്വതി എസ്. നായർ സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു.
ബിഡദിയിലെ വണ്ടർലാ അമ്യൂസ്മെൻറ് പാർക്കിൽനിന്ന് മടങ്ങുന്നതിനിടെയാണ് അപകടം. 15 അംഗ വിദ്യാർഥി സംഘത്തോടൊപ്പം ബംഗളൂരു–മൈസൂരു ദേശീയപാതയിൽ ഭക്ഷണം കഴിക്കാനായി റോഡ് മുറിച്ചുകടക്കുന്നതിനിടെ ഇരുവരെയും മിനിബസ് ഇടിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുപോയി. ശ്രീഹരിവീട്ടിൽ ദേവദാസാണ് പിതാവ്. അമ്മ: ഗിരിജാ ദേവി (മാറഞ്ചേരി ഹൈസ്കൂൾ അധ്യാപിക). സഹോദരൻ: ശ്രീഹരി. സംസ്കാര ചടങ്ങുകൾ ബുധനാഴ്ച രാവിലെ ഒമ്പതിന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.