മകെൻറ വിവാഹം: മഅ്ദനിയുടെ ഹരജി മാറ്റി
text_fieldsബംഗളൂരു: മകെൻറ വിവാഹച്ചടങ്ങിൽ പെങ്കടുക്കുന്നതിന് കേരളത്തിലേക്ക് പോകാൻ ജാമ്യവ്യവസ്ഥയിൽ ഇളവുതേടി പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനി സമർപ്പിച്ച ഹരജി പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി. കഴിഞ്ഞ ബുധനാഴ്ച സമർപ്പിച്ച ഹരജിയിൽ തിങ്കളാഴ്ച സർക്കാറിനോട് മറുപടി സത്യവാങ്മൂലം നൽകാനാണ് ബംഗളൂരു എൻ.െഎ.എ കോടതി ആവശ്യപ്പെട്ടിരുന്നത്.
എന്നാൽ, സർക്കാർ വിഭാഗം അഭിഭാഷകൻ മറുപടി സത്യവാങ്മൂലത്തിന് 10 ദിവസംകൂടി അവധി ആവശ്യപ്പെെട്ടങ്കിലും മഅ്ദനിയുടെ അഭിഭാഷകൻ ഇതിനെ എതിർത്തു. ഇതോടെ, 19ന് മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദേശിക്കുകയായിരുന്നു. മഅ്ദനിക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ അഡ്വ. ടോമി സെബാസ്റ്റ്യൻ, അഡ്വ. പി. ഉസ്മാൻ എന്നിവർ ഹാജരായി.
മകൻ ഹാഫിസ് ഉമർ മുക്താറിെൻറ ആഗസ്റ്റ് ഒമ്പതിന് നടക്കുന്ന വിവാഹത്തിനും അനുബന്ധ ചടങ്ങുകൾക്കുമായി പെങ്കടുക്കാനും രോഗിയായ ഉമ്മയെ സന്ദർശിക്കാനുമായാണ് സുപ്രീംകോടതി അനുവദിച്ച ജാമ്യവ്യവസ്ഥയിൽ ഇളവുതേടി മഅ്ദനി ഹരജി നൽകിയത്. ആഗസ്റ്റ് ഒന്നു മുതൽ 20 വരെ കേരളത്തിലേക്ക് പോകാൻ അനുവദിക്കണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.