മുട്ടിൽ മരംമുറി: ദീപക് ധർമടത്തെ പ്രതി ചേർക്കാത്തത് എന്തുകൊണ്ടെന്ന് ബെന്നി ബഹനാൻ
text_fieldsകൊച്ചി: മുട്ടിൽ മരം മുറി കേസിൽ പ്രതികളുമായി ചേർന്ന് ഗൂഢാലോചന നടത്തുകയും വനംകൊള്ള റിപ്പോർട്ട് ചെയ്ത ഉദ്യോഗസ്ഥനെതിരെ വ്യാജവാർത്ത ചമയ്ക്കുകയും ചെയ്ത മാധ്യമപ്രവർത്തകൻ ദീപക് ധർമടത്തെ പ്രതി ചേർക്കാത്തത് എന്തുകൊണ്ടാണെന്ന് ബെന്നി ബഹനാൻ എം.പി. മുഖ്യമന്ത്രി പിണറായി വിജയെൻറ അടുപ്പക്കാരനായ ഇയാൾക്കെതിരെ കേരള പത്രപ്രവർത്തക യൂനിയൻപോലും നടപടി എടുത്തപ്പോൾ കേസിൽ പ്രതി ചേർക്കാൻപോലും തയാറാകാത്തത് മുഖ്യമന്ത്രിയുടെ സംരക്ഷണം ഉള്ളതിനാലാണെന്നും ബെന്നി ബഹനാൻ ആരോപിച്ചു.
മരം മുറി കേസിലെ രണ്ടാം പ്രതി ആേൻറാ അഗസ്റ്റിനുമായി ദീപക് ധർമടം 59 ദിവസങ്ങളിൽ മണിക്കൂറുകളോളം ഫോണിൽ സംസാരിച്ചിട്ടുണ്ട്. 114 ഫോൺ കാളുകളാണ് ഇവർ തമ്മിൽ വിളിച്ചിരിക്കുന്നത്. 54 തവണ ദീപക് ധർമടം ആ േൻറായെയും തിരികെ 55 തവണയും വിളിച്ചിട്ടുണ്ട്. എട്ട് മണിക്കൂറോളമാണ് മരം മുറി കേസിലെ പ്രതിയുമായി ദീപക് ധർമടം സംസാരിച്ചത്. ഇതിനെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ തയാറായിട്ടില്ല.
തെരഞ്ഞെടുപ്പിനുമുമ്പ് പിണറായി ആദ്യ അഭിമുഖം നൽകിയത് ദീപക് ധർമടത്തിനാണ്. മരം മുറി കേസ് സജീവമായി നിൽക്കവേ മുഖ്യമന്ത്രിയെ ഇയാൾ വീട്ടിലെത്തി കണ്ടതിലും ഒന്നിച്ചുനിന്ന് ചിത്രങ്ങൾ എടുത്തതിലും ദുരൂഹതയുണ്ട്. ഇവർ തമ്മിെല ബന്ധത്തെക്കുറിച്ചും അന്വേഷിക്കണം. മരം മുറി കേസിൽ മുഖ്യമന്ത്രിയുടെ ഏജൻറായി പ്രവർത്തിക്കുകയായിരുന്നു ദീപക് ധർമടം എന്ന് സംശയിക്കണം.
പിണറായി വിജയനുമായി ഇയാൾക്കുള്ള ബന്ധം അന്വേഷിക്കപ്പെടണം. മുഖ്യമന്ത്രിയുമായുള്ള ബന്ധം ദുരുപയോഗപ്പെടുത്തിയ ഇയാളെ പ്രതിയാക്കണം. പ്രതികളെ രക്ഷപ്പെടുത്താൻ ശ്രമിച്ചതിനെതിരെ നടപടി ഉണ്ടാകണമെന്നും ബെന്നി ബഹനാൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.