എൽ.ഡി.എഫുമായി സഹകരിച്ച് ഇനി സമരത്തിനില്ല –യു.ഡി.എഫ്
text_fieldsതിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിൽ എൽ.ഡി.എഫുമായി സഹകരിച്ച് ഇനി സമരത്തിനില്ലെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ. നിയമത്തിനെതിരെ സര്‍ക്കാറുമായി യോജിച്ച് കഴിഞ്ഞദിവസം നടത്തിയ പ്രക്ഷോഭം യു.ഡി.എഫിേൻറതായിരുന്നില്ല. അത് നിയമസഭയിലെ കക്ഷികള്‍ സര്‍ക്കാറുമായി ചേര്‍ന്ന് നടത്തിയതാണ്. സംയുക്ത സമരത്തിെൻറ കാര്യം പ്രതിപക്ഷനേതാവ് അറിയിച്ചപ്പോൾ തെൻറ നിലപാട് അറിയിച്ചിരുന്നു. ഒരു സന്ദേശം നൽകാൻ വേണ്ടി മാത്രമായിരുന്നു ആ സമരം. കക്ഷിനേതാക്കളുടെ സമരത്തോടെ ആ യോജിച്ച പ്രക്ഷോഭം അവസാനിച്ചു.
അത് തുടര്‍ന്നുകൊണ്ടുപോകാന്‍ യു.ഡി.എഫ് ആഗ്രഹിക്കുന്നില്ല. ദേശീയതലത്തിൽ ഇൗ സമരത്തിെൻറ മുൻ നിരയിൽ കോൺഗ്രസ് ആണ്. അതിനാൽ കോൺഗ്രസിന് ഇക്കാര്യത്തിൽ ഏതെങ്കിലും കക്ഷിയുടെ പിന്നാലെ പോകേണ്ട കാര്യമില്ല. ആരുടെയെങ്കിലും ക്ഷണം സ്വീകരിച്ച് സമരം നടത്താൻ യു.ഡി.എഫ് ഇെല്ലന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ അറിയിച്ചു.
സംയുക്തസമരത്തിെൻറ കാര്യത്തിൽ വേണ്ടതരത്തിൽ ആശയവിനിമയം ഉണ്ടായില്ല. യു.ഡി.എഫ് യോഗത്തില്‍ പ്രതിപക്ഷനേതാവ് അക്കാര്യം വ്യക്തമാക്കിയിരുന്നു. അതോടെ പ്രതിഷേധവും മാറി. നിയമസഭയില്‍ െഎകകണ്ഠ്യേന പ്രമേയങ്ങള്‍ അംഗീകരിക്കാറുണ്ട്.
ഇപ്പോള്‍ സഭ ചേരാത്തതിനാൽ പൗരത്വ വിഷയത്തിൽ ഐക്യദാർഢ്യം പ്രകടിപ്പിക്കാന്‍ നടന്ന ഒരുസമരം മാത്രമാണത്. ചില മതസംഘടനകള്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അടിയന്തരമായി എടുക്കേണ്ടിവന്ന തീരുമാനമാണത്.
ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് പൗരത്വ നിയമ ഭേദഗതി. ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും വർഗീയ അജണ്ട പുറത്തെടുക്കുന്ന പാരമ്പര്യമാണ് മോദിക്കുള്ളത്. മതാടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിക്കാന്‍ ശ്രമിച്ച കഴ്സണ് പ്രഭുവിെൻറയും സവർക്കറിെൻറയും പ്രേതം മോദിയെയും അമിത് ഷായെയും പിടികൂടിയിരിക്കുകയാണെന്നും ബെന്നി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.