ബെന്നി ബെഹനാൻ ഒഴിഞ്ഞത് ഗ്രൂപ്പുകൾ കൈവിട്ടതോടെ
text_fieldsതിരുവനന്തപുരം: ബെന്നി െബഹനാൻ യു.ഡി.എഫ് കൺവീനർ സ്ഥാനം ഒഴിഞ്ഞത് ഗ്രൂപ്പുകൾ കൈവിട്ടതോടെ. പ്രസിഡൻറ് സ്ഥാനമൊഴിഞ്ഞ എം.എം. ഹസനെ യു.ഡി.എഫ് കൺവീനറാക്കാൻ നേരത്തെ കെ.പി.സി.സി ഹൈകമാൻഡിന് ശിപാർശ നൽകിയിരുന്നു. ഡൽഹിയിൽനിന്ന് തീരുമാനം വരാനിരിക്കെയാണ് ബെന്നിയുടെ രാജി. എം.എം. ഹസൻ യു.ഡി.എഫ് കൺവീനറാകും.
ബെന്നിക്ക് ഉമ്മൻ ചാണ്ടി ബന്ധത്തിൽ പഴയ ഉൗഷ്മളതയില്ലെന്ന് എ ഗ്രൂപ് വൃത്തങ്ങൾ അടക്കം പറയുന്നുണ്ട്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുമായി അടുക്കുകയും ചെയ്തു. ഒരാൾക്ക് ഒരു പദവി എന്ന തത്വമാണ് എ ഗ്രൂപ്പിൽ പാലിക്കുന്നത്. ബെന്നി െബഹനാൻ എം.പിയായപ്പോൾ കൺവീനർ സ്ഥാനം ഒഴിയണമെന്ന ആവശ്യം എ ഗ്രൂപ്പിലുണ്ടായി. എന്നാൽ കൊടിക്കുന്നിൽ സുരേഷും കെ. സുധാകരനും പദവികളിൽ തുടരുന്നത് ബെന്നി ചൂണ്ടിക്കാട്ടി. ഹൈകമാൻഡ് തീരുമാനിക്കെട്ട എന്ന നിലപാടും കൈക്കൊണ്ടു.
കെ.പി.സി.സി പ്രസിഡൻറ് സ്ഥാനമൊഴിയുേമ്പാൾ ഹസന് ഉചിത പദവി കൊടുക്കണമെന്ന ധാരണയുണ്ടായിരുന്നു. സ്ഥാനമില്ലാതായ ഹസൻ ഗ്രൂപ്പിൽ സമ്മർദം ചെലുത്തുകയും ചെയ്തു. അടുത്തിടെ പുതിയ ഭാരവാഹി പട്ടിക തയാറാക്കുന്ന ഘട്ടത്തിലും ഹസനെ യു.ഡി.എഫ് കൺവീനറാക്കണമെന്ന് കെ.പി.സി.സി ഹൈകമാൻഡിനോട് ആവശ്യപ്പെട്ടിരുന്നു.
കെ.വി. തോമസിന് ഉചിതസ്ഥാനം നൽകണമെന്ന ആവശ്യവും മുന്നോട്ടുവെച്ചിരുന്നു. രണ്ട് കാര്യത്തിലും ഹൈകമാൻഡ് തീരുമാനം എടുത്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.