കൈക്കൂലി: ജി. ശക്തിധരന്റെ വെളിപ്പെടുത്തലിൽ കേസെടുക്കണമെന്ന് ബെന്നി ബഹനാൻ
text_fieldsകൊച്ചി: ഭരണതലത്തിലെ ഉന്നതൻ ഭീമമായ തുക കൈക്കൂലി വാങ്ങി കൈതോലപ്പായയിൽ പൊതിഞ്ഞ് കൊണ്ടുപോയെന്ന ദേശാഭിമാനി മുൻ റെസിഡന്റ് എഡിറ്റർ ജി. ശക്തിധരന്റെ വെളിപ്പെടുത്തലിൽ ഉടൻ കേസെടുക്കണമെന്നും ശക്തിധരന്റെ മൊഴി രേഖപ്പെടുത്തണമെന്നും ബെന്നി ബഹനാൻ എം.പി. ശക്തിധരന് പൊലീസ് സംരക്ഷണം ഉറപ്പാക്കണം.
2,00,35,000 രൂപ എറണാകുളത്തുനിന്ന് രാത്രി ഇന്നോവ കാറിന്റെ ഡിക്കിയിൽ ഇട്ടുകൊണ്ടുപോയെന്ന വെളിപ്പെടുത്തൽ ഗൗരവതരമാണ്. നിലവിൽ മന്ത്രിസഭയിൽ അംഗമായ ഒരാളും കാറിൽ ഉണ്ടായിരുന്നതായി വെളിപ്പെടുത്തലുണ്ട്. മറ്റൊരവസരത്തിൽ കോവളത്തെ ഒരു ഹോട്ടലിൽവെച്ച് 10 ലക്ഷം രൂപയുടെ രണ്ടുകെട്ട് ഉന്നതൻ കൈപ്പറ്റിയെന്നും ശക്തിധരൻ ആരോപിച്ചിട്ടുണ്ട്.
മുൻ എം.എൽ.എമാരും ഇപ്പോഴത്തെ മന്ത്രിയും അടക്കം രാഷ്ട്രീയ നേതാക്കൾ ഇതിൽ പങ്കാളികളാണെന്ന വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.