'പുതിയ നോവൽ: ഇഞ്ചികൃഷിയുടെ ബാലാപാഠങ്ങൾ'; ഷാജിയെ പരിഹസിച്ച് ബെന്യാമിൻ
text_fieldsതിരുവനന്തപുരം: അഴീക്കോട് എം.എൽ.എ കെ.എം ഷാജിക്കെതിരെ പരോക്ഷ പരിഹാസവുമായി എഴുത്തുകാരൻ ബെന്യാമിൻ. പുതിയ നോവൽ: ഇഞ്ചികൃഷിയുടെ ബാലപാഠങ്ങൾ എന്ന തലക്കെട്ടിലാണ് ഫേസ്ബുക്കിൽ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ഷാജിയുടെ കണ്ണൂരിലെ വീട്ടില്‍ നടന്ന വിജിലന്‍സ് റെയ്ഡില്‍ 50 ലക്ഷം രൂപ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പരോക്ഷ പരിഹാസവുമായി ബെന്യാമിൻ രംഗത്തെത്തിയത്.
നോവലിൽ പോത്ത് ബിരിയാണി ഉണ്ടാക്കുന്ന വിധം, എൻ.ആർ.സി ഫോം പൂരിപ്പിക്കേണ്ടത് എങ്ങനെ, ഉപ്പിട്ട ഷോഡ നാരങ്ങാവെള്ളം, ജിലേബിയുടെ രുചി, സത്യസന്ധതയുടെ പര്യായം, കോഴിത്തീട്ടം തിന്നു വളരുന്ന ചാവാലിപ്പട്ടി, ഉമ്മറത്തെ ചായ, പത്തായത്തിലെ പണം, ഹാർട്ടറ്റാക്ക്, അഭിനയ രീതികൾ എന്നീ അധ്യായങ്ങളാണുള്ളതെന്നും ഈ നോവലിനു ജീവിച്ചിരിക്കുന്നതോ ചത്തു പോയതോ ആയവരുമായി ബന്ധമുണ്ടെന്ന് തോന്നുന്നുവെങ്കിൽ അത് മനഃപൂർവ്വം മാത്രമെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
പാനൂരില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍റെ കൊലപാതകത്തില്‍ പ്രതികരിക്കാത്ത സാംസ്‌കാരിക നായകർക്കെതിരെ കെ.എം ഷാജി രംഗത്തുവന്നിരുന്നു. ആട് ജീവിതമെഴുതിയ ബെന്യാമിൻ ഇപ്പോൾ കഴുതയുടെ ജീവിതമാണ് ജീവിച്ചു തീർക്കുന്നത്. സി.പി.എമ്മിന്‍റെ വിഴുപ്പ് ഭാണ്ഡമാണ് ബെന്യാമിൻ ചുമക്കുന്നതെന്നും ഷാജി ആഞ്ഞടിച്ചിരുന്നു.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം:
പുതിയ നോവൽ :
ഇഞ്ചികൃഷിയുടെ ബാലാപാഠങ്ങൾ.
അധ്യായങ്ങൾ :
1. പോത്ത് ബിരിയാണി ഉണ്ടാക്കുന്ന വിധം
2. NRC ഫോം പൂരിപ്പിക്കേണ്ടത് എങ്ങനെ?
3. ഉപ്പിട്ട ഷോഡ നാരങ്ങാവെള്ളം
4. ജിലേബിയുടെ രുചി
5. സത്യസന്ധതയുടെ പര്യായം
6. കോഴിത്തീട്ടം തിന്നു വളരുന്ന ചാവാലിപ്പട്ടി.
7. ഉമ്മറത്തെ ചായ, പത്തായത്തിലെ പണം
8. ഹാർട്ടറ്റാക്ക് - അഭിനയ രീതികൾ.
9. ഒന്ന് പോടാ ###
NB: ഈ നോവലിനു ജീവിച്ചിരിക്കുന്നതോ ചത്തു പോയതോ ആയ ഏതെങ്കിലും ### മായി ഒരു ബന്ധവുമില്ല. ഉണ്ടെന്ന് തോന്നുന്നു എങ്കിൽ മനഃപൂർവ്വം മാത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.