അഭിനവ് മികച്ച നടൻ: ഗൗരി പാർവതി നടി
text_fieldsതിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം നാടകത്തിലെ ആക്ഷേപഹാസ്യ കഥാപാത്രങ്ങൾക്ക് ജീവനേകിയ മലപ്പുറം പൊന്നാനി വിജയമാതാ എച്ച്.എസ്.എസിലെ 10ാ ക്ലാസുകാരൻ അഭിനവ് പ്രവീൺ മികച്ച നടൻ. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഇത് രണ്ടാംതവണയാണ് ഈ നേട്ടം.
തിരുവനന്തപുരം വഴുതക്കാട് കാർമൽ ഗേൾസ് എച്ച്.എസ്.എസിലെ പത്താം10ാ ക്ലാസുകാരി ഗൗരി പാർവതിയാണ് മികച്ച നടി.
ജിനേഷ് ആമ്പല്ലൂർ സംവിധാനവും സജീവൻ മൂരിയാട് രചനയും നിർവഹിച്ച ‘തൊഴിലാളി’ എന്ന നാടകത്തിൽ രമേശൻ എന്ന തൊഴിലാളിയുടെ വേഷപകർച്ചയാണ് ഗംഭീരമാക്കിയത്. പൊന്നാനി മഞ്ഞക്കാട്ട് വീട്ടിൽ പ്രവീൺ-സവിത ദമ്പതികളുടെ മകനാണ്. അനഘ പ്രവീൺ സഹോദരിയാണ്.
ജിനേഷ് ആമ്പല്ലൂർ തന്നെ സംവിധാനം നിർവഹിച്ച ‘അളവ്’ നാടകത്തിൽ പ്രധാനകഥാപാത്രമായ ഭാനുമതിയിലൂടെയാണ് ഗൗരി പാർവതി മികച്ച നടിയായത്. ജില്ലതലത്തിൽ തുടർച്ചയായ രണ്ടുതവണ മികച്ച നടിയായിട്ടുണ്ടെങ്കിലും ആദ്യമായാണ് സംസ്ഥാനതലത്തിലെ നേട്ടം. പൂജപ്പുര രാഗമാലിക ഐ.സി.ഐ.സി.ഐ ബാങ്ക് ചീഫ് മാനേജർ അജയകുമാറിന്റെയും എച്ച്.ഡി.എഫ്.സി ബാങ്ക് സീനിയർ മാനേജർ ആർ. പാർവതിയുടെയും മൂത്ത മകളാണ്. വിദ്യാർഥി ശിവഗോപാലാണ് സഹോദരൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.