‘ബെവ്ക്യൂ’വിൽ കോളടിച്ച് ബാറുടമകൾ; ആപ്പായത് ബെവ്കോക്ക്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ മദ്യശാലകളിലെ തിരെക്കാഴിവാക്കാൻ കൊണ്ടുവന്ന ‘ബെവ് ക്യൂ’ ആപ് ബിവറേജസ് കോർപറേഷനും (ബെവ്കോ), കൺസ്യൂമർഫെഡിനും ‘ആപ്പായി’, ലാഭമുണ്ടാക്കി ബാറുകളും. കഴിഞ്ഞമാസം 28നാണ് സംസ്ഥാനത്തെ മദ്യശാലകൾ തുറന്നത്. സംസ്ഥാനത്തെ 265 ബിവറേജസ് കോർപറേഷൻ (ബെവ്കോ) ഒൗട്ട്ലെറ്റുകൾ വഴി കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ 162.64 കോടിരൂപയുടെ മദ്യമാണ് വിറ്റത്.
കൺസ്യൂമർഫെഡ് വിറ്റതാകെട്ട 21.42 കോടി രൂപയുടെ മദ്യവും. െബവ്കോക്കും ബാറുകൾക്കും ബിയർ, വൈൻ പാർലറുകൾക്കും മദ്യം നൽകുന്ന വെയർഹൗസുകൾ വഴി 310.44 കോടി രൂപയുടെ മദ്യം വിറ്റതായാണ് കണക്ക്. െബവ്കോയുടെ ഔട്ട്ലെറ്റുകളിൽ ഒരുദിവസം ശരാശരി 22 മുതൽ 32 കോടി രൂപ വരെയുള്ള കച്ചവടമാണ് ഇപ്പോഴുള്ളത്. ശരാശരി വിൽപനയിൽ 21 കോടി രൂപയുടെ കുറവുണ്ടായിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർക്കുന്നു. കൺസ്യൂമർഫെഡിെൻറ മദ്യവിൽപനയുടെ കാര്യവും വ്യത്യസ്തമല്ല.
36 ഒൗട്ട്ലെറ്റുകളിലൂടെയുള്ള പ്രതിദിന വിൽപന ശരാശരി ആറ് കോടി രൂപയായിരുന്നെങ്കിൽ ഇപ്പോഴത് രണ്ടരക്കോടിയായി കുറഞ്ഞു. മൂന്ന് ബിയർപാർലറുകളിലൂടെയുള്ള വിൽപന ഒരു ലക്ഷത്തിൽനിന്ന് 30,000 രൂപ ആയും കുറഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.