ബെവ്കോ ആപ്: അന്വേഷണം ആവശ്യപ്പെട്ട് ചെന്നിത്തലയുടെ പരാതി
text_fieldsതിരുവനന്തപുരം: ഓണ്‍ലൈന്‍ മദ്യവില്പനക്കായി പ്രത്യേക മൊബൈല്‍ ആപ് നിർമിക്കുന്നതിന് സ്വകാര്യ കമ്പനിയെ തെരഞ്ഞെടുത്തതിലെ ക്രമക്കേട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്കി. 20 വര്‍ഷമായി സര്‍ക്കാർ നിയന്ത്രണത്തിലുള്ള മദ്യവിതരണ രീതി അട്ടിമറിച്ച് സ്വകാര്യ ബാര്‍ ഹോട്ടലുകള്‍ക്കുകൂടി ചില്ലറ മദ്യവില്പന നടത്താനുള്ള അവസരമാണ് ഇതിലൂടെ സര്‍ക്കാര്‍ ഒരുക്കിയതെന്ന് അദ്ദേഹം പരാതിയിൽ ആരോപിച്ചു.
ബാർ ലൈസന്‍സുള്ള ഹോട്ടല്‍ പരിസരത്ത് പ്രത്യേക കൗണ്ടര്‍ സജ്ജമാക്കി മദ്യം വിൽക്കാൻ മന്ത്രിസഭ തീരുമാനിക്കുകയും മേയ് 14ന് ഫോറിന് ലിക്കര്‍ റൂളില്‍ ഭേദഗതി വരുത്തി വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു. എന്നാൽ, 18നാണ് സര്‍ക്കാര്‍ തീരുമാനം എക്സിക്യൂട്ടിവ് ഓര്‍ഡറായി ഇറങ്ങിയത്. സര്‍ക്കാര്‍ തീരുമാനം വരുംമുമ്പ് ഭേദഗതി വിജ്ഞാപനം പുറപ്പെടുവിച്ചത് ദുരൂഹത വർധിപ്പിക്കുന്നു.
ചില്ലറ മദ്യവിൽപന ശാലകളിലെ തിരെക്കാഴിവാക്കാൻ വെര്‍ച്വല്‍ ക്യൂ ഒരുക്കുന്നതിന് ആപ് തയാറാക്കുന്നതിന് ടെൻഡര്‍ വിളിച്ചിരുന്നു. ഫെയര്‍ കോഡ് കമ്പനി എസ്.എം.എസ് ചാര്‍ജിനായി 12 പൈസയാണ് ടെൻഡറില്‍ ആവശ്യപ്പെട്ടത്. എസ്.എം.എസ് ചാര്‍ജ് വേണ്ടെന്നറിയിച്ച കമ്പനികളെ തഴഞ്ഞാണ് ഫെയര്‍കോഡിന് ടെൻഡര്‍ നല്‍കിയത്.
എസ്.എം.എസ് അയക്കുന്നതിന് െതരഞ്ഞെടുക്കേണ്ട ടെലികോം കമ്പനികളുമായി നേരിട്ട് ധാരണയില്‍ എത്താനും ഈ കമ്പനിക്ക് സര്‍ക്കാര്‍ വഴിവിട്ട് അനുമതി നല്കി. കീഴ്വഴക്കങ്ങൾ ലംഘിച്ച് നടന്ന ക്രമക്കേടുകൾ സംബന്ധിച്ച് നീതിയുക്തമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് പരാതിയില്‍ ചെന്നിത്തല ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.