മദ്യം വാങ്ങണമെങ്കിൽ വാക്സിനെടുക്കണം, അല്ലെങ്കിൽ ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് വേണം; പുതിയ മാർഗനിർദേശമിറങ്ങി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ മദ്യശാലകളിൽനിന്ന് മദ്യം വാങ്ങാൻ ബെവ്‌കോ പുതിയ മാർഗനിർദേശമിറക്കി. ഒരു ഡോസ് വാക്സിനെടുത്തതിന്റെ രേഖയോ ആർ.ടി.പി.സി.ആർ. സർട്ടിഫിക്കറ്റോ ഉള്ളവർക്ക് മാത്രമേ ഇനി മുതൽ മദ്യം വാങ്ങാനാകൂ. ബുധനാഴ്ച മുതൽ ഈ നിബന്ധന നടപ്പാക്കും.
സംസ്ഥാനത്ത് കോവിഡ് രൂക്ഷമായ സാഹചര്യത്തിലും ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ തിരക്ക് വര്‍ധിക്കുന്നതിനെതിരെ ഹൈകോടതി കഴിഞ്ഞ ദിവസം വിമര്‍ശനമുന്നയിച്ചിരുന്നു. പച്ചക്കറി, പലവഞ്ജന കടകകളില്‍ നിയന്ത്രണം ഉണ്ട്. പക്ഷേ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ക്ക് ഇത് ബാധകമാക്കാത്തതെന്ത് എന്ന് കോടതി ചോദിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി.
എല്ലാ ഔട്ട് ലെറ്റുകൾക്കും മുന്നിലും പുതിയ മാർഗനിർദേശങ്ങൾ സംബന്ധിച്ച് നോട്ടീസ് പതിക്കാനും ബിവറേജ് കോർപറേഷൻ നിർദേശം നൽകി. മാനദണ്ഡം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മദ്യശാലകൾക്കു മുന്നിൽ കൂടുതൽ പൊലീസ് സാന്നിധ്യവും ഉണ്ടാകും.
രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർ, രണ്ടാഴ്ചക്ക് മുൻപ് ഒരു ഡോസെങ്കിലും എടുത്തവർ, 72 മണിക്കൂറിനുള്ളിൽ നടത്തിയ ആർ.ടി.പി.സി.ആർ. പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർ, ഒരു മാസം മുൻപ് കോവിഡ് വന്നുപോയതിന്‍റെ സർട്ടിഫിക്കറ്റ് ഉള്ളവർ- എന്നിങ്ങനെയാണ് ബെവ്‌കോ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതു പാലിക്കുന്നവർക്ക് മാത്രമായിരിക്കും മദ്യം വാങ്ങാൻ കഴിയുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.