ഓൺലൈൻ മദ്യവ്യാപാരം മിന്നിച്ചു; 30 ഷോപ്പുകളിൽകൂടി ഓൺലൈൻ ബുക്കിങ്ങിനൊരുങ്ങി ബെവ്കോ
text_fieldsതിരുവനന്തപുരം: പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ ഓൺലൈൻ മദ്യവ്യാപാരം വിജയമെന്ന് കണ്ട സാഹചര്യത്തിൽ കൂടുതൽ ഒൗട്ട്ലെറ്റുകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി ബിവറേജസ് കോർപറേഷൻ (ബെവ്കോ). തെരഞ്ഞെടുത്ത 30 ഷോപ്പുകളിൽകൂടി അടുത്ത മാസം ഓൺലൈൻ ബുക്കിങ് തുടങ്ങും.
കൂടുതൽ ബ്രാൻഡുകൾകൂടി ഉൾപ്പെടുത്തുന്നതും പരിഗണനയിലുണ്ട്. ഒരു വർഷത്തിനകം എല്ലാ പ്രധാന ഷോപ്പുകളിലും ഓൺലൈൻ സംവിധാനം ഒരുക്കുകയാണ് ലക്ഷ്യം. നിലവിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലെ തെരഞ്ഞെടുത്ത ഷോപ്പുകളിലാണ് ഓൺലൈൻ ബുക്കിങ് ആരംഭിച്ചത്.
ബുക്കിങ് ആരംഭിച്ച ഇൗമാസം 17 മുതൽ 25 വരെയുള്ള വിൽപന നോക്കിയാൽ മികച്ച പ്രതികരണമാണ് ലഭിച്ചതെന്നാണ് വിലയിരുത്തൽ. തിരുവനന്തപുരത്തെ പഴവങ്ങാടി ഷോപ്പിൽ 215 പേർ ഓൺലൈനിലൂടെ ബുക്ക് ചെയ്തു; വരുമാനം 2,86,000 രൂപ. എറണാകുളം ഗാന്ധിനഗർ ഷോപ്പിൽ 313 പേർ ബുക്ക് ചെയ്തപ്പോൾ 7,47,330 രൂപ വരുമാനം കിട്ടി. കോഴിക്കോട് പാവമണി റോഡിലെ ഷോപ്പിൽ 329 പേർ ബുക്ക് ചെയ്തതിലൂടെ 3,27,000 രൂപ വരുമാനം ലഭിക്കുകയും ചെയ്തു. ഇതിലൂടെ ആളുകളുടെ തിരക്ക് കുറയ്ക്കാനും സാധ്യമാകുന്നെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.