മദ്യശാലകൾ അടച്ചിടില്ലെന്ന് മന്ത്രി
text_fieldsതിരുവനന്തപുരം: കോവിഡ് ഭീതി സംസ്ഥാനത്തെ വരിഞ്ഞുമുറുക്കുേമ്പാഴും മദ്യശാലകൾ അടച്ചിടില്ലെന്ന നിലപാടുമായി സർക്കാർ. തിരുവനന്തപുരം ജില്ലയിൽ ഷോപ്പിങ് മാളുകൾ അടക്കം അടച്ചിടാനും ജനം കഴിയുന്നതും വീട്ടിൽ തന്നെ തുടരാനും അധികൃത നിർദേശിച്ചതിനു തൊട്ടുപിന്നാലെയാണ് േകരളത്തിൽ ഏറ്റവുമധികം ആളുകൾ ഒന്നിച്ചുകൂടുന്ന ഇടങ്ങളിലൊന്നായ ബീവറേജസ് ഔട്ലെറ്റുകളും ബാറുകളുമൊന്നും അടച്ചിടില്ലെന്ന നിലപാടുമായി സംസ്ഥാന എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ തന്നെ രംഗത്തെത്തിയത്.
മദ്യശാലകൾ അടച്ചിടേണ്ട സാഹചര്യം നിലവിലില്ലെന്ന് മന്ത്രി ടി.പി രാമകൃഷ്ണൻ പറഞ്ഞു. ഒരു വ്യാപാര സ്ഥാപനവും അടക്കേണ്ടതില്ലെന്നാണ് നിലപാട്. സാഹചര്യത്തിനുനസരിച്ച് തീരുമാനമെടുക്കുകയാണ് വേണ്ടതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കോവിഡ്19 ൈവറസ് ബാധയെ പ്രതിരോധിക്കാൻ കടുത്ത നടപടികളുമായി മുേമ്പാട്ടുപോകുന്ന കേരളം മദ്യശാലകൾ അടച്ചിടാൻ വിസമ്മതിക്കുന്നത് ഏറെ വിമർശനം ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. കോളജുകളും സ്കൂളുകളും അംഗൻവാടികളുമടക്കം അടച്ചിടാൻ തീരുമാനിച്ച സംസ്ഥാന സർക്കാർ നിരവധിപേർ ഒത്തുകൂടുന്ന മദ്യവിൽപന കേന്ദ്രങ്ങൾ നിർബാധം പ്രവർത്തിക്കാൻ അനുമതി നൽകിയതിനെതിരെ പലരും രംഗത്തുവന്നിരുന്നു.
ആരാധനകൾക്കും ഉത്സവങ്ങൾക്കും വിവാഹ ചടങ്ങുകൾക്കുമടക്കം നിയന്ത്രണം വരുത്തിയപ്പോഴാണ് മദ്യവിൽപന ശാലകളുടെ പ്രവർത്തനത്തിന് ഒരുവിധ നിയന്ത്രണങ്ങളുമൊരുക്കാൻ സർക്കാർ തയാറാവാത്തത്. ഭീതി ഒഴിയുന്നതുവരെ മദ്യവിൽപനശാലകളുടെ പ്രവർത്തനം താൽകാലികമായി നിർത്തിവെക്കണമെന്ന് ആവശ്യമുയരുന്നതിനിടയിലാണ് അടച്ചിടില്ലെന്ന് വ്യക്തമാക്കി മന്ത്രി തെന്ന രംഗത്തുവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.