പ്രളയക്കെടുതിയിലും മലയാളി കുടിച്ചത് 516 കോടിയുടെ മദ്യം
text_fieldsതിരുവനന്തപുരം: പ്രളയക്കെടുതിയിലും ഓണത്തിന് മലയാളി കുടിച്ചത് 516 കോടിയുടെ മദ്യമെന്ന് ബിവറേജസ് കോര്പറേഷന്. പ്രളയത്തിനും ഓണത്തിനുമിടയിലെ 10 ദിവസങ്ങളിലാണ് ഇത്രയും മദ്യം ചെലവായത്. ബാറുകളിലെയും കണ്സ്യൂമര്ഫെഡിെൻറ വില്പന കൂടാതെയുമുള്ള തുകയാണിത്. തിരുവോണത്തിന് ബെവ്കോ ഷോപ്പുകള്‍ പ്രവര്‍ത്തിച്ചിരുന്നില്ല.
പ്രളയത്തെതുടര്‍ന്ന് 270 എണ്ണത്തില്‍ 60 ഷോപ്പുകള്‍ അടച്ചിടുകയും ചെയ്തിരുന്നു. മുന്‍ വര്‍ഷത്തെക്കാള്‍ വില്പനയില് 17 കോടിയുടെ കുറവുണ്ട്. ഇരിങ്ങാലക്കുടയിലാണ് ഏറ്റവുമധികം മദ്യവില്പന നടന്നത്. 1.22 കോടിയുടെ മദ്യമാണ് വിറ്റത്. മുന്‍വര്‍ഷം തിരുവോണദിവസം ഉള്‍പ്പെടെ 533 കോടിയുടെ മദ്യമായിരുന്നു ബിവേറജസിെൻറ വില്പനകേന്ദ്രങ്ങള് വഴി വിറ്റത്. ഉത്രാടദിനത്തില്‍ 88 കോടിയുടെയും അവിട്ടം ദിനത്തില്‍ 59 കോടിയുടെയും മദ്യം വിറ്റു. അടഞ്ഞുകിടന്ന 60 ഷോപ്പുകളില്‍ 15 എണ്ണം ഇനിയും തുറക്കാനുണ്ടെന്നും ബെവ്കോ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.