‘ജനതാ കർഫ്യു’ ആചരിക്കാൻ കേരളം വാങ്ങിയത് 80 കോടിയുടെ മദ്യം
text_fieldsതിരുവനന്തപുരം: പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ‘ജനതാ കർഫ്യൂ’വിെൻറ തലേന്നാൾ കേരളത് തിൽ റെക്കോഡ് മദ്യവിൽപന. 22ന് രാവിലെ ഏഴു മുതൽ രാത്രി ഒമ്പതുവരെയായിരുന്നു കർഫ്യൂ. 21ന് സംസ്ഥാനത്തെ ബിവറേജസ് കോർപറേഷൻ, കൺസ്യൂമർഫെഡ് ഒൗട്ട്ലെറ്റുകൾ, ബാറുകൾ എന്നിവവഴി 80 കോടിയിലധികം രൂപയുടെ മദ്യം വിറ്റതായാണ് കണക്കുകൾ. ബിറേജസ് ഒൗട്ട്ലറ്റുകളിലൂടെ 63.92 കോടിയുടെയും വെയർഹൗസുകളിലൂടെ 12.68 കോടിയുടെയും കൺസ്യൂമർഫെഡ് ഒൗട്ട്ലെറ്റുകൾ വഴി അഞ്ച് കോടിയിലധികം രൂപയുടേയും മദ്യം വിറ്റു.
കഴിഞ്ഞവർഷം ഇതേദിവസം ബിവറേസ് ഔട്ട്ലറ്റിലൂടെ വിറ്റത് 29.23 കോടിയുടെ മദ്യമാണ്. അതായത് വിൽപനയിൽ ഒറ്റദിവസം 118.68 ശതമാനം വർധന. ബിവറേജസ് കോർപറേഷെൻറ 265ഉം കൺസ്യൂമർഫെഡിെൻറ 36ഉം മദ്യവിൽപനശാലകളാണ് സംസ്ഥാനത്തുള്ളത്. പ്രതിദിനം ശരാശരി 26 മുതൽ 30 കോടി രൂപയുടെ മദ്യവിൽപനയാണ് സംസ്ഥാനത്ത് നടക്കുന്നത്. എന്നാൽ ജനതാ കർഫ്യൂവിെൻറ തലേദിവസത്തെ വിൽപന അധികൃതരുടെ കണക്കുകൂട്ടലിനും അപ്പുറത്തായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.