ഫൈനൽ ദിനത്തിൽ കപ്പടിച്ച് ബെവ്കോ; കേരളം കുടിച്ചത് 50 കോടിയുടെ മദ്യം
text_fieldsമെസ്സി ലോക കപ്പിൽ മുത്തമിടുമ്പോൾ കേരളത്തിൽ റെക്കോർഡ് വിൽപനയുമായി ബെവ്കോ.ലോകകപ്പ് ഫൈനല് ദിവസം ബെവ്കോ വിറ്റത് 49 കോടി 88 ലക്ഷം രൂപയുടെ മദ്യമാണ് വിറ്റഴിച്ചതെന്നാണ് കണക്ക്. സാധാരണ ഞായറാഴ്ച്ചകളില് 30 കോടിയാണ് ശരാശരി വില്പ്പന. ഇതിന്റെ അന്തിമ കണക്ക് ബെവറേജസ് കോര്പ്പറേഷന് പുറത്ത് വിട്ടിട്ടില്ല. ഉത്രാടത്തിനാണ് സംസ്ഥാനത്ത് റെക്കോര്ഡ് മദ്യം വിറ്റഴിച്ചത്. ഉത്രാട ദിനത്തില് മാത്രം 117 കോടി രൂപയുടെ മദ്യമാണ് ബെവ്റേജസ് കോര്പറേഷന് വഴി വിറ്റഴിച്ചത്.
തിരൂരും തൃശൂരും ഔട്ട്ലെറ്റുകളില് നിന്ന് മാത്രമായി 45 ലക്ഷത്തിന്റെ കലക്ഷന് നേടി. വയനാട് വൈത്തിരി ഔട്ടലെറ്റില് നിന്ന് 43 ലക്ഷവും തിരുവനന്തപുരം പവര്ഹൗസ് ഔട്ട്ലെറ്റില് നിന്നും 36 ലക്ഷവും കലക്ഷന് നേടി. ഫൈനൽ ദിവസം സംസ്ഥാനത്തിന്റെ പലഭാഗത്തായി ചേരിതിരിഞ്ഞ് സംഘർഷങ്ങൾ നടന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.