ബെവ്കോ: കണക്കിൽ വ്യത്യാസമുണ്ടായാൽ ജീവനക്കാരനെ ശിക്ഷിക്കുന്ന ഉത്തരവിന് സ്റ്റേ
text_fieldsകൊച്ചി: ബിവറേജസ് ഔട്ട്ലറ്റുകളിലെ വിൽപനയുടെ കണക്കിൽ വ്യത്യാസമുണ്ടായാൽ കുറവുള്ള തുകക്ക് പിഴ ഈടാക്കുന്നതടക്കമുള്ള ശിക്ഷാനടപടി ഹൈകോടതി സ്റ്റേ ചെയ്തു. വിറ്റുവരവ് പരിശോധിക്കുന്ന സമയത്ത് ഔട്ട്ലറ്റുകളുടെ കണക്കിൽ കുറവുണ്ടായാൽ കുറവുള്ള തുകയുടെ 1000 മടങ്ങുവരെ പിഴ ഈടാക്കുന്നതടക്കമുള്ള നടപടി ചോദ്യംചെയ്ത് വിദേശമദ്യ വ്യവസായ തൊഴിലാളി ഫെഡറേഷൻ ഭാരവാഹി ആർ. ശിശുകുമാർ അടക്കമുള്ളവർ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് അനു ശിവരാമന്‍റെ ഇടക്കാല ഉത്തരവ്.
ജീവനക്കാർക്കെതിരെ കടുത്ത ശിക്ഷാനടപടി ചുമത്തി ബിവറേജസ് കോർപറേഷൻ 2021 ഡിസംബർ 14നും കഴിഞ്ഞ മേയ് 14നുമിറക്കിയ ഉത്തരവുകൾ മൂന്നുമാസത്തേക്കാണ് സ്റ്റേ ചെയ്തത്.
വിശദീകരണത്തിന് ബിവറേജസ് കോർപറേഷൻ സമയം തേടിയതിനെ തുടർന്ന് ഹരജി വീണ്ടും ആഗസ്റ്റ് 22ന് പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.