മദ്യഷാപ്പ്: 4000 കോടിയോളം രൂപയുടെ വരുമാന നഷ്ടം -ധനവകുപ്പ്
text_fieldsതിരുവനന്തപുരം: സുപ്രീംകോടതിവിധിയെത്തുടർന്ന് ബാറുകളും മദ്യശാലകളും പൂട്ടിയതോടെ ഇക്കൊല്ലം നികുതി വരുമാനത്തിൽ 4000 കോടിയോളം രൂപയുടെ കുറവുണ്ടാവുമെന്ന് ധനവകുപ്പിെൻറ വിലയിരുത്തൽ. ഇത് വാർഷിക പദ്ധതിയെയും ബാധിക്കും. 8000 കോടിയാണ് ഇൗ ഇനത്തിൽ പ്രതീക്ഷിച്ചിരുന്നത്. വരുമാനം കുറയാതെ ഇൗ സ്ഥിതി എങ്ങനെ മറികടക്കാമെന്ന ആലോചന വരും ദിവസങ്ങളിൽ നടക്കും. മദ്യ വിഷയം ടൂറിസം മേഖലയിലെ വരുമാനം കുറയ്ക്കുമെന്ന വാദവും ഉയർന്നിട്ടുണ്ട്. മദ്യമേഖലയിൽ 20,000ത്തോളം പേർക്ക് ജോലി നഷ്ടപ്പെടുമെന്ന് മദ്യശാലകൾ തുറക്കണമെന്ന് വാദിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു.
അടുത്ത സാമ്പത്തിക വർഷത്തിെൻറ തുടക്കത്തിലാണ് സർക്കാറിന് പുതിയ സാഹചര്യം നേരിടേണ്ടിവന്നത്. അതേസമയം ഇപ്പോൾ തുറന്നു പ്രവർത്തിക്കുന്ന പരിമിതമായ കടകളിൽ മദ്യം വാങ്ങാനെത്തുന്നവരുടെ തിക്കും തിരക്കുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.