ഒമ്പത് ബിയർ, വൈൻ പാർലറുകൾ കൂടി തുറക്കാൻ വഴിയൊരുങ്ങുന്നു
text_fieldsതിരുവനന്തപുരം: സുപ്രീംകോടതിവിധിയുടെ അടിസ്ഥാനത്തിൽ പൂട്ടിയ തലസ്ഥാനനഗരത്തിലെ ഒമ്പതോളം ബിയർ, വൈൻ പാർലറുകൾ ഉടൻ പ്രവർത്തനമാരംഭിക്കും. കഴക്കൂട്ടം-കളിയിക്കാവിള ബൈപാസ് ദേശീയപാത -66 െൻറ ഭാഗമായി പ്രഖ്യാപിച്ച സാഹചര്യത്തിൽ നഗരത്തിനുള്ളിലെ ബിയർ, വൈൻ പാർലറുകൾ തുറക്കാൻ അനുമതിതേടി ചില ബാറുടമകൾ കോടതിയെ സമീപിച്ചിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ കഴക്കൂട്ടത്ത് നിന്ന് കേശവദാസപുരം വഴി പാറശ്ശാല വരെയുള്ള റൂട്ടിലെ അഞ്ച് ബാറുകൾക്ക് കോടതി കഴിഞ്ഞയാഴ്ച പ്രവർത്തനാനുമതി നൽകിയിരുന്നു. ഇതിെൻറ ചുവടുപിടിച്ച് ഒമ്പത് ബിയർ, ൈവൻ പാർലറുകളുടെ മുതലാളിമാർ കൂടി കോടതിയെ സമീപിച്ച് അനുകൂലവിധി നേടിയിട്ടുണ്ട്. നഗരത്തിലെ മുന്തിയ ക്ലബും മദ്യവിൽപനക്കായുള്ള നീക്കങ്ങൾ ശക്തമാക്കിയിട്ടുണ്ട്. എക്സൈസ് ക്ലിയറൻസ് കൂടി ലഭ്യമാകുന്നമുറക്ക് ഇവ ഉടൻ പ്രവർത്തനമാരംഭിക്കുമെന്നാണ് വിവരം. അതേസമയം ബിയർ, വൈൻ പാർലറുകളുടെ ചുവടുപിടിച്ച് ബിവറേജസ് കോർപറേഷനും മദ്യശാലകൾ തുറക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.
അനുകൂലതീരുമാനമുണ്ടായാൽ വരുംദിവസങ്ങളിൽ നഗരത്തിനുള്ളിലെ അടച്ചുപൂട്ടിയ ബെവ്കോയുടെ മദ്യശാലകൾ മുക്കാലും തുറക്കാനുള്ള സാധ്യതയാണ് തെളിയുന്നത്. ഇങ്ങനെ തുറക്കുന്ന മദ്യശാലകൾക്കെതിരെ പ്രതിഷേധമുണ്ടായാൽ അത് നേരിടാൻ പൊലീസ് സഹായം ലഭ്യമാക്കാനും സർക്കാർതലത്തിൽ തീരുമാനമായി. ദേശീയ, സംസ്ഥാനപാതകളുടെ ഭാഗമായ റോഡുകളെ ജില്ലറോഡുകളാക്കി ബാറുടമകൾക്ക് അനുകൂലമായ സാഹചര്യമൊരുക്കാനാണ് സർക്കാർനീക്കം. ഇതിലൂടെ പൂട്ടിയ മദ്യശാലകൾ മിക്കതും തുറക്കാനാകുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്. പുതിയ മദ്യനയം പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി പഴയ ബാറുകളെല്ലാം പ്രവർത്തനസജ്ജമാക്കാനാണ് സർക്കാർ നീക്കം. തുടർന്ന് മദ്യനയം പ്രഖ്യാപിക്കുകയും അതിലൂടെ നിലവിൽ പ്രവർത്തിക്കുന്ന മദ്യശാലകൾക്കെല്ലാം തുടർവിൽപനക്ക് അനുമതിനൽകാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. മദ്യവ്യവസായികളുമായുള്ള ഒത്തുകളിയാണ് ഇതിന് പിന്നിലെന്ന് ആരോപണമുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് മദ്യനയപ്രഖ്യാപനം അനിശ്ചിതമായി നീട്ടുന്നതെന്നാണ് ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.