പാതയോരത്തെ മദ്യശാല: നിയമവിദഗ്ധരുമായി ആലോചിച്ച് നടപടി
text_fieldsതിരുവനന്തപുരം: ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ മാറ്റുന്നതുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയില്‍ നിയമവിദഗ്ധരുമായി ആലോചിച്ച് തുടര്‍നടപടി കൈക്കൊള്ളുമെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. മദ്യനിരോധനമല്ല, വര്‍ജനമാണ് സര്‍ക്കാര്‍ നയം. ഇതിന്‍െറ അടിസ്ഥാനത്തില്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹരജി തെറ്റായി വ്യാഖ്യാനിക്കുകയും വിവാദങ്ങള്‍ക്കിടയാവുകയും ചെയ്ത സാഹചര്യത്തിലാണ് പിന്‍വലിച്ചത്.
മറ്റുവിവാദങ്ങളിലേക്ക് കടക്കാനില്ല. എല്‍.ഡി.എഫിന്‍െറ നയം എന്താണെന്ന് തെരഞ്ഞെടുപ്പിനുമുന്നേ പ്രഖ്യാപിച്ചതാണ്. മദ്യത്തെക്കാള്‍ ആപത്കരമായ ലഹരിവസ്തുക്കള്‍ കമ്പോളങ്ങളില്‍ സുലഭമാണ്. ഇതുണ്ടാക്കുന്ന സാമൂഹികപ്രശ്നങ്ങള്‍ കണക്കിലെടുത്താണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ലഹരിക്കെതിരായ ‘വിമുക്തി’പദ്ധതി ഇതിന്‍െറ ഭാഗമാണ്.
സുപ്രീംകോടതിവിധിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് നടപടിക്രമങ്ങള്‍ മുന്നോട്ടുപോകുന്നത്. ബിവറേജസ് കോര്‍പറേഷന്‍െറ വിപണനശാലകള്‍ മാറ്റിസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ചിലയിടങ്ങളില്‍ പ്രശ്നങ്ങളുണ്ട്. അവിടങ്ങളില്‍ ജനങ്ങളുമായി ചര്‍ച്ചചെയ്ത് പരിഹാരം കാണും. പലയിടങ്ങളിലും ജനങ്ങള്‍ തെറ്റിദ്ധരിച്ചു. ഇവരെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യമാക്കും.
പ്രതിഷേധക്കാരെ വിശ്വാസത്തിലെടുത്ത് മാത്രമേ മുന്നോട്ടുപോകൂ. അടുത്ത സാമ്പത്തികവര്‍ഷം നടപ്പാക്കാനുള്ള മദ്യനയം എല്‍.ഡി.എഫ് തീരുമാനിച്ചിട്ടുണ്ട്.
വൈകാതെ പ്രഖ്യാപിക്കുമെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.