ബെവ്ക്യു ആപിലുള്ള നിയന്ത്രണങ്ങൾ ലഘൂകരിച്ച് സർക്കാർ; ലക്ഷ്യം ഓണക്കാല വിൽപന
text_fieldsതിരുവനന്തപുരം: ബെവ്ക്യു ആപ് വഴിയുള്ള മദ്യവിൽപനക്ക് ഇളവുകൾ അനുവദിച്ച് സംസ്ഥാന സർക്കാർ. ആപ് വഴി വിതരണം ചെയ്യുന്ന ടോക്കണുകളുടെ എണ്ണം ഉയർത്താൻ സർക്കാർ തീരുമാനിച്ചു. പ്രതിദിനം ഒരു മദ്യശാലയിൽ ഇനി മുതൽ 600 ടോക്കണുകൾ വിതരണം ചെയ്യും. നേരത്തെ 400 എണ്ണം നൽകിയിരുന്ന സ്ഥാനത്താണിത്.
മദ്യവിൽപനയുടെ സമയവും ദീർഘിപ്പിച്ചിട്ടുണ്ട്. ഒമ്പത് മണി മുതൽ ഏഴ് മണി വരെയായാണ് സമയ മാറ്റം. എന്നാൽ, ബാറുകളിൽ നേരത്തെയുള്ള രീതി തുടരും. ബാറുകളിലെ അനധികൃത മദ്യവിൽപന തടയാൻ കർശന പരിശോധന നടത്തുമെന്നും സംസ്ഥാന സർക്കാർ അറിയിച്ചു.
ബെവ്ക്യു ആപ്പിെൻറ ഗുണം ബാറുകൾ കൊണ്ടുപോകുന്നുവെന്നും ബിവറേജ്സ് കോർപ്പറേഷന് വലിയതോതിൽ വരുമാനനഷ്ടമുണ്ടെന്നുമുള്ള വിമർശനങ്ങൾക്കിടെയാണ് കോർപ്പറേഷന് അനുകൂലമായി ആപിൽ മാറ്റം വരുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.