ബെവ്ക്യൂ ആപ് നിർത്തലാക്കി; ഇനി ടോക്കണില്ലാതെ മദ്യം വാങ്ങാം
text_fieldsതിരുവനന്തപുരം: മദ്യം വാങ്ങുന്നതിനായി ബിവറേജസ് കോർപ്പറേഷൻ ഏർപ്പെടുത്തിയ ടോക്കൺ സമ്പ്രദായം നിർത്തലാക്കി. ഇതിന്‍റെ ഭാഗമായി ബെവ്ക്യു ആപിന്‍റെ സേവനം നിർത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു.
നേരത്തെ സംസ്ഥാനത്ത് ബാറുകൾ തുറന്നിരുന്നു. ഇതേ തുടർന്ന് ബെവ് ക്യൂ ആപും ഒഴിവാക്കണമെന്ന് ആവശ്യമുയർന്നിരുന്നു. കോവിഡിന്‍റെ പശ്ചാത്തലത്തിൽ 2020 മെയ് 28നായിരുന്നു ബെവ് ക്യൂ ആപ് നിലവിൽ വന്നത്.
ആപിന്‍റെ കാര്യക്ഷമതയുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങൾ ഉയർന്നുവെങ്കിലും സർക്കാർ ബെവ് ക്യൂവുമായി മുന്നോട്ട് പോവുകയായിരുന്നു. തുടർന്ന് ആപിലൂടെ ബാറുകൾക്കാണ് കൂടുതൽ ടോക്കണുകൾ നൽകുന്നതെന്ന് ബിവറേജസ് കോർപ്പറേഷൻ ആരോപണം ഉന്നയിച്ചു. എന്നാൽ, ആപ് പിൻവലിക്കാൻ അന്നും സർക്കാർ തയാറായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.