ബെവ്കോയെ ആപ്പിലാക്കി 'ബെവ്ക്യൂ', ഗുണം കൊയ്യുന്നത് ബാറുകൾ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവിതരണത്തിന് കൊണ്ടുവന്ന ബെവ്ക്യൂ ആപ് ബിവറേജസ് കോർപറേഷന് (ബെവ്കോ) തിരിച്ചടിയായി. ഇൗ രീതി തുടർന്നാൽ ബെവ്കോ വൻ നഷ്ടത്തിലേക്ക് നീങ്ങുമെന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. തലസ്ഥാന നഗരിയിൽ ബാറുകളിലൂടെ മദ്യവിൽപന പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ലെങ്കിലും ട്രിപ്ൾ ലോക്ഡൗണിെൻറ മറവിൽ ഇൗ ബാറുകളിലെ ഭൂരിഭാഗവും ബ്ലാക്കിൽ വിറ്റതായും ആക്ഷേപമുണ്ട്. ലോക്ഡൗണിന് ശേഷം മദ്യശാലകൾ തുറക്കുേമ്പാൾ വലിയ തിരക്കുണ്ടാകുമെന്ന വിലയിരുത്തലിെൻറ അടിസ്ഥാനത്തിലാണ് ആപ് ഏർപ്പെടുത്തിയത്.
സർക്കാറിന് കീഴിൽ നിരവധി ഏജൻസികൾ ഉണ്ടായിട്ടും എറണാകുളെത്ത സ്റ്റാർട്ടപ്പിനെ ആപ് തയാറാക്കാൻ തെരഞ്ഞെടുത്തത് വലിയ ആക്ഷേപത്തിന് കാരണമായിരുന്നു. െഎ.ടി സെക്രട്ടറിയായിരുന്ന എം. ശിവശങ്കർ ഉൾപ്പെടെ താൽപര്യമെടുത്തായിരുന്നു ഇൗ കരാർ. കോർപറേഷന് കീഴിെല ആപ് ബെവ്കോക്കും കൺസ്യൂമർഫെഡിനും പ്രഥമ പ്രാധാന്യം നൽകുമെന്നായിരുന്നു വിലയിരുത്തൽ.
എന്നാൽ ആപ് പ്രവർത്തനം ആരംഭിച്ചത് മുതൽ തകിടം മറിഞ്ഞു. ടോക്കണുകൾ കൂടുതലും ബാറുകളിലേക്ക് പോയി. ഫലത്തിലിേപ്പാൾ ആപ്പിനെ നോക്കുകുത്തിയാക്കി ഇഷ്ടംപോലെ മദ്യവിൽപന പുരോഗമിക്കുകയാണ്. ആപ്പിലൂടെ വിതരണം തുടങ്ങിയ ശേഷം ബെവ്കോ വില്പന മൂന്നിലൊന്നായെന്നും ബാറുകള്‍ക്ക് വന്നേട്ടമായെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇൗ രീതിയിൽ പോയാൽ ബെവ്കോ നഷ്ടത്തിലേക്ക് കൂപ്പുകുത്തുമെന്നും അടിയന്തര നടപടി വേണമെന്നുമാവശ്യപ്പെട്ട് െബവ്കോ ജീവനക്കാരുടെ സംഘടന എം.ഡിക്ക് കത്ത് നല്കി.
ബിവറേജസ് ഒൗട്ട്ലെറ്റുകളിൽ പ്രതിദിനം ശരാശരി 25 മുതൽ 35 കോടിയുടെ വിൽപനയാണുണ്ടായിരുന്നത്. ബാറുകളില്‍ 10കോടിയോളവും. ആപ് വന്നതോടെ മറിച്ചായതായി കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞമാസം വെയര്‍ഹൗസുകളിൽ നിന്ന് ബാറുകളിലൂടെ 766 കോടിയുടെ മദ്യം വിെറ്റന്നാണ് കണക്ക്. എന്നാൽ ബെവ്കോ വഴി 380 കോടി വില്പനയേ നടന്നിട്ടുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.