ഹാങ്ങ്ഓവർ മാറാതെ ആപ്പ്; മദ്യവിതരണത്തിൽ താളപ്പിഴ
text_fieldsതിരുവനന്തപുരം: വ്യാഴാഴ്ച സംസ്ഥാനത്ത് മദ്യവിതരണം ആരംഭിച്ചെങ്കിലും ആപ്പിെൻറ സാങ്കേതിക തകരാറുകൾ കാരണം പലയിടത്തും പ്രശ്നങ്ങൾ സൃഷ്ടിച്ചു. മദ്യം ബുക്ക് ചെയ്തവരുടെ ഇ-ടോക്കൺ പരിശോധിക്കാൻ വിൽപ്പന കേന്ദ്രങ്ങൾക്ക് നൽകിയ ആപ്പ് പ്രവർത്തിക്കുന്നില്ലെന്ന പരാതി ഉയർന്നു.
‘ബെവ്ക്യു’ വെർച്വൽ ക്യൂ ആപ്പിൽ ബുക്ക് ചെയ്യുേമ്പാൾ ലഭിക്കുന്ന ടോക്കണിലെ ക്യു.ആർ കോഡ് ഒൗട്ട്ലെറ്റിലെ രജിസ്ട്രേഡ് മൊബൈലിലെ ആപ്പ് ഉപയോഗിച്ച് സ്കാൻ ചെയ്യണം. എന്നാൽ, ഇതിന് സാധ്യമാവാതെ വന്നതോടെ ടോക്കൺ നമ്പർ പകർത്തിയെഴുതുകയായിരുന്നു. പലയിടത്തും ബാറുകൾക്ക് യൂസർ നെയിമും പാസ്വേഡും ലഭിച്ചില്ല. ഇെതല്ലാം കാരണം മദ്യവിതരണത്തിന് ഏറെതാമസം വന്നു. ഒമ്പത് മണിക്ക് സമയം ലഭിച്ചവർക്ക് ഒരു മണിക്കൂറോളം കാത്തുനിന്നാണ് മദ്യം ലഭിച്ചത്.
അഞ്ച് പേർ മാത്രമേ വരികളിൽ ഉണ്ടാകാൻ പാടുള്ളൂ എന്ന മാനദണ്ഡവും പലയിടത്തും ലംഘിക്കപ്പെട്ടു. നൂറുകണക്കിന് ആളുകളാണ് ഔട്ട്ലെറ്റുകൾക്ക് മുമ്പിൽ ഒരേസമയം എത്തിയത്. ഇവരെ നിയന്ത്രിക്കാൻ പൊലീസ് ഏറെ പാടുപെട്ടു. ഫോൺ വഴി ബുക്ക് ചെയ്യാത്തവരും ധാരാളം എത്തിയിരുന്നു. പ്രായമായവരായിരുന്നു ഇതിൽ കൂടുതലും. ഇവരെ െപാലീസ് തിരിച്ചയച്ചു.
േപ്ലസ്റ്റോറിൽ ആപ്പ് കാണുന്നില്ലെന്നും ഹാങ്ങാവുകയാണെന്ന പ്രശ്നവും ഉയർന്നു. ബുക്ക് ചെയ്ത പലർക്കും 20ലധികം കിലോമീറ്ററുകൾ അകലെയുള്ള ഔട്ട്ലെറ്റാണ് ലഭിച്ചതെന്നും പരാതിയുണ്ട്. പലസ്ഥലങ്ങളിലും വിതരണം തുടങ്ങാൻ സാധിക്കാത്തതിനെ തുടർന്ന് കടുത്ത പ്രതിഷേധവുമുണ്ടായി.
ബുധനാഴ്ച രാത്രി 11ഓടെയാണ് ഈ ആപ്പ് ഗൂഗിൾ േപ്ലസ്റ്റോറിൽ ലഭ്യമായത്. ഇതിനകം തന്നെ മൂന്ന് ലക്ഷം പേർ ഈ ആപ്പ് ഡൗൺലോഡ് ചെയ്തു കഴിഞ്ഞു. എന്നാൽ, വ്യാഴാഴ്ച രാവിലെ ആപ്പ് ഹാങ്ങാവുന്ന അവസ്ഥയുണ്ടായി. പലർക്കും പുതുതായി ഡൗൺ ചെയ്യാൻ സാധിച്ചില്ല.
പോരായ്മകൾ പരിഹരിക്കുമെന്ന് ബെവ്കോ എം.ഡി അറിയിച്ചു. അതേസമയം, ഒ.ടി.പി ദാതാക്കളുടെ എണ്ണം കൂട്ടുമെന്ന് ബെവ്ക്യൂ ആപ്പിെൻറ ഉടമസ്ഥരായ ഫെയർകോഡ് കമ്പനി അധികൃതർ പറഞ്ഞു. നിലവിൽ ഒരു കമ്പനി മാത്രമാണ് ഒ.ടി.പി നൽകുന്നത്. ഇതാണ് ബുക്ക് ചെയ്യാൻ ശ്രമിക്കുന്ന പലർക്കും ഒ.ടി.പി ലഭിക്കാത്തതിെൻറ കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.