വ്യാജ മനഃശാസ്ത്രജ്ഞർക്കെതിരെ ജാഗ്രത പാലിക്കണം –ക്ലിനിക്കൽ സൈക്കോളജിസ്റ്റ് അസോ.
text_fieldsമലപ്പുറം: സമൂഹമാധ്യമങ്ങളിലും മറ്റും വ്യാജ മനഃശാസ്ത്ര പ്രവർത്തനം നടത്തുന്നവർക്കെതിരെ ജാഗ്രത പുലർത്തണമെന്ന് ഇന്ത്യൻ അസോസിയേഷൻ ഓഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് അസോസിയേഷൻ മലബാർ റീജ്യൻ അറിയിച്ചു.
അടിസ്ഥാനരഹിതവും അശാസ്ത്രീയവും സ്ത്രീവിരുദ്ധവുമായ പല വിഡിയോസും പലരും സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നത് ക്ലിനിക്കൽ സൈക്കോളജിസ്റ്റുകൾ എന്ന പേരിലാണ്. തിരുവനന്തപുരത്ത് സ്ത്രീകൾക്കെതിരെ ആക്ഷേപ വിഡിയോ പ്രചരിപ്പിച്ചയാൾക്ക് സൈക്കോളജിസ്റ്റാകാൻ യോഗ്യതയില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ആരോഗ്യസ്ഥാപനങ്ങളിൽ മനഃശാസ്ത്ര ചികിത്സക്ക് ഉദ്യോഗാർഥികളെ നിയമിക്കുമ്പോൾ മെൻറൽ ഹെൽത്ത് കെയർ ആക്ട് 2017 പ്രകാരം യോഗ്യരായ പ്രഫഷനലുകളാെണന്ന് ഉറപ്പുവരുത്തണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. വ്യാജ ചികിത്സകരെക്കുറിച്ച് ശ്രദ്ധയിൽെപട്ടാൽ റിഹാബിലേഷൻ കൗൺസിൽ ഒാഫ് ഇന്ത്യയുടെ rci-depwd@gov.in എന്ന വിലാസത്തിലേക്ക് തെളിവ് സഹിതം പരാതി അയക്കാം.
പൊലീസ്, ആരോഗ്യ വകുപ്പ്, ഭിന്നശേഷി കമീഷൻ, സംസ്ഥാന മെൻറൽ ഹെൽത്ത് അതോററ്റി എന്നിവിടങ്ങളിലും പരാതി നൽകാം. സഹായങ്ങൾക്ക് അസോസിയേഷെൻറ ലീഗൽ സെല്ലുമായി ബന്ധപ്പെടാം. ഫോൺ: 7034099165, 8848426206.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.